മുഹമ്മദ് റിയാസിനേയും ടി.വി രാജേഷ് എം.എൽ.എയേയും റിമാൻഡ് ചെയ്തു

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി.എ മുഹമ്മദ് റിയാസിനെയും ടി.വി രാജേഷ് എം.എൽ.എയെയും സി.പി.ഐ.എം നേതാവ് കെ. കെ. ദിനേശനെയും റിമാൻഡ് ചെയ്തു.

കോഴിക്കോട് സിജെഎം കോടതിയാണ് നാല് പേരെയും റിമാൻഡ് തടവിലാക്കാൻ ഉത്തരവിട്ടത്. 2016-ൽ വിമാനസർവീസുകൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് എയർ ഇന്ത്യ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ച് അക്രമാസക്തമായതാണ് കേസ്.

കേസിന്റെ വിചാരണയിൽ തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്ന് ഇവരുടെ ജാമ്യം റദ്ദാക്കിയിരുന്നു.

ഈ സാഹചര്യത്തിൽ വിചാരണ കോടതി ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ റിമാൻഡ് ചെയ്തത്.