'ഷൈൻ ടോം ചാക്കോ കൊക്കെയ്ൻ ഉപയോഗിച്ചോ എന്ന് പരിശോധിച്ചില്ല', പൊലീസിന്റെ പിഴവുകൾ എണ്ണിപ്പറഞ്ഞ് കോടതി; നടൻ പ്രതിയായ കൊക്കെയ്ൻ കേസിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ഉത്തരവ്

ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കയ്ൻ കേസിലെ പൊലീസിന്റെ പിഴവുകൾ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി. നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം പൂർത്തിയാക്കുന്നതിൽ പൊലീസിന് വീഴ്ചപറ്റിയെന്ന് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ചൂണ്ടിക്കാട്ടി. പിടിച്ചെടുത്ത കൊക്കെയിൻറെ ഘടകങ്ങൾ വേർതിരിച്ച് പരിശോധിച്ചില്ല എന്നതുൾപ്പെടെയുള്ള പിഴവുകൾ വ്യക്തമാക്കിയാണ് വിചാരണക്കോടതിയുടെ ഉത്തരവ്.

കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. രഹസ്യ വിവരം ലഭിച്ചുവെന്ന വാദം പൊലീസ് പട്രോളിംഗ് സംഘം കോടതിയിൽ തള്ളിപ്പറഞ്ഞു. പൊലീസ് കണ്ടെടുത്ത വസ്തുക്കൾ സെർച്ച് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടില്ല. പ്രതികളെ പരിശോധിച്ചത് ഡ്യൂട്ടിയിലില്ലാത്ത ഗസറ്റഡ് ഉദ്യോഗസ്ഥനാണ്. വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസ് അല്ല.

ഷൈൻ ടോം ചാക്കോ ഉൾപ്പടെയുള്ള അഞ്ച് പ്രതികൾ കൊക്കെയ്ൻ ഉപയോഗിച്ചോ എന്ന് പൊലീസ് പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഷൈൻ ടോം ചാക്കോ ഉണ്ടായിരുന്ന ഫ്‌ളാറ്റ് തുറന്നതാരെന്നും ആദ്യം അകത്തേക്ക് കടന്നതാരെന്നും പൊലീസ് ഉദ്യോഗസ്ഥന് ഓർമ്മയില്ല. കൊക്കെയ്ൻ ഹൈഡ്രോക്ലോറൈഡ് ആണ് പിടിച്ചെടുത്തത്. എന്നാൽ ഫൊറൻസിക് സയൻസ് ലാബിൽ ക്ളോറൈഡ് ഉൾപ്പടെയുള്ള ഘടകങ്ങൾ കൃത്യമായി വേർതിരിച്ച് പരിശോധന നടത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ഫെബ്രുവരി 11നാണ് ഷൈൻ ടോം ചാക്കോ ഉൾപ്പെടെ കേസിലെ എല്ലാ പ്രതികളെയും എറണാകുളം സെഷൻസ് കോടതി വെറുതെ വിട്ടത്. എട്ട് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവരിൽ ഒരാളൊഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു. 2015 ജനുവരി 15ന് കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റിൽ നടത്തിയ റെയ്ഡിലാണ് ഷൈൻ ടോം ചാക്കോയും മോഡലുകളും പിടിയിലാകുന്നത്. 2018 ഒക്ടോബറിലായിരുന്നു സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്. കേരളത്തിലെ ആദ്യ കൊക്കെയ്ൻ കേസായിരുന്നു ഇത്.

Latest Stories

'രാജ്യത്തിന്റെ യുദ്ധരഹസ്യങ്ങള്‍ പരസ്യമാക്കരുത്; ചില കാര്യങ്ങള്‍ രഹസ്യമാക്കി തന്നെ വെയ്ക്കണം;'പാര്‍ലമെന്റ് പ്രത്യേക സമ്മേളനം വിളിക്കേണ്ട; രാഹുലിനെ തള്ളി ശരദ് പവാര്‍; ഇന്ത്യ മുന്നണിയില്‍ ഭിന്നത

തലൈവരേ നീങ്കളാ.. നാന്‍ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി; 'ജയിലര്‍ 2' സെറ്റില്‍ മുഹമ്മദ് റിയാസും

ആ പ്രമുഖ നടന്‍ ഞാനാണ്, ഇതെല്ലാം ലിസ്റ്റിന്‍ എന്ന നിര്‍മ്മാതാവിന്റെ മാര്‍ക്കറ്റിങ് തന്ത്രം: ധ്യാന്‍ ശ്രീനിവാസന്‍

'ഇരുന്നൂറോളം യുവതികളെ ബലാത്സംഗം ചെയ്തു'; പൊള്ളാച്ചി കൂട്ട ബലാത്സംഗക്കേസിൽ 9 പ്രതികള്‍ക്കും ജീവിതാവസാനം വരെ ജീവപര്യന്തം ശിക്ഷ

INDIAN CRICKET: അവന്‍ എന്തായാലും അടുത്ത ലോകകപ്പ് കളിക്കും, എന്റെ ഉറപ്പാണത്, അങ്ങനെ എല്ലാം ഉപേക്ഷിച്ചുപോവാന്‍ അദ്ദേഹത്തിന് ആവില്ല. വെളിപ്പെടുത്തലുമായി കോച്ച്

INDIAN CRICKET: അന്ന് ലോർഡ്‌സിൽ ആ പ്രവർത്തി ചെയ്യുമെന്ന് കോഹ്‌ലി എന്നോട് പറഞ്ഞു, പക്ഷെ അവൻ...; വിരാടിന്റെ കാര്യത്തിൽ ദിനേശ് കാർത്തിക്ക് പറയുന്നത് ഇങ്ങനെ

കണ്ണൂർ പാനൂരിൽ സ്റ്റീൽ ബോംബുകൾ; കണ്ടെത്തിയത് കഴിഞ്ഞ വർഷം സ്ഫോടനം നടന്ന സ്ഥലത്ത്

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സൈന്യം

'എലോണി'ല്‍ നിന്നൊരു പാഠം പഠിച്ചു, കനത്ത പരാജയത്തിന് ശേഷം മോഹന്‍ലാലിനൊപ്പം വീണ്ടും? ഒടുവില്‍ വിശദീകരണവുമായി ഷാജി കൈലാസ്

നന്തൻകോട് കൂട്ടക്കൊലക്കേസ്; പ്രതി കേദൽ ജിൻസൻ രാജക്ക് ജീവപര്യന്തം, 15 ലക്ഷം രൂപ പിഴ