കോവിഡ്: കേരളത്തില്‍ സമൂഹ വ്യാപനത്തിന്റെ ആശങ്ക, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

കേരളത്തില്‍ സമൂഹ വ്യാപനത്തിന്റെ ആശങ്കയില്‍ കോവിഡ് . സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതും പലരുടെയും രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തതും കേരളം സമൂഹ വ്യാപനത്തിന്റെ വക്കിലെന്ന പ്രതീതി ഉണ്ടാക്കുന്നുണ്ട്. ജാഗ്രതയും നിയന്ത്രണങ്ങളും കര്‍ശനമാക്കാതെ നിവൃത്തിയില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

5 ദിവസത്തിനിടെ 273 പുതിയ രോഗികള്‍. അതില്‍ തന്നെ 32 പേര്‍ക്ക് രോഗം പടര്‍ന്നത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ ആരോഗ്യപ്രവര്‍ത്തകരും പൊലീസുകാരും റിമാന്‍ഡ് പ്രതികളും വരെയുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു. എന്നാല്‍ രോഗവ്യാപനത്തിന്റെ നിരക്ക് ഇതേപോലെ തുടരുകയും കൂടുതല്‍ പേര്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്യുന്ന സാഹചര്യത്തിലേ സമൂഹ വ്യാപനമെന്നേ പറയാനാവൂ. പ്രവാസികളുടെ മടങ്ങിവരവ് അവസാനിക്കുന്ന മുറയ്ക്ക് പുതിയ രോഗികളുടെ എണ്ണം കുറയുമെന്ന് തന്നെയാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ.

എങ്കിലും ജാഗ്രത കൈമോശം വന്നാല്‍ കാര്യങ്ങള്‍ കൈവിട്ടേക്കാം. ലോക്ഡൌണ്‍ ഇളവുകള്‍ പ്രാബല്യത്തിലായതോടെ ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലായി. മാസ്ക് ധരിക്കുന്നതിലെ കണിശത കൈവിടുന്നു. സാമൂഹിക അകലം മാഞ്ഞു തുടങ്ങി. ഇതോടെയാണ് പൊലീസിനോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ മിന്നല്‍ പരിശോധനയും ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയും വരും ദിവസങ്ങളിലുണ്ടാകും. ക്വാറന്റൈന്‍ ലംഘിക്കുന്നവരെ സര്‍ക്കാര്‍ കേന്ദ്രങ്ങളിലാക്കും.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ