കോവിഡ് നിയന്ത്രണം: വാളയാര്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനം

സംസ്ഥാനത്ത് ഇന്ന്  ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ വാളയാല്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി കേരള പൊലീസ്. തമിഴ്‌നാട്ടിലെ വാരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കിയതിനാല്‍ കേരളത്തിലേക്ക് കൂടുതല്‍ പേര്‍ എത്താനുള്ള സാധ്യത കണക്കിലെടുത്താണ് അതിര്‍ത്തിയില്‍ പൊലീസ് പരിശോധന ശക്തമാക്കുന്നത്. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാത്ത യാത്രക്കാരെ കടത്തി വിടരുതെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം നല്‍കയിരിക്കുന്ന നിര്‍ദ്ദേശം. പാലക്കാട് നിന്ന് ഓരോ മണിക്കൂര്‍ ഇടവിട്ട് പ്രധാന സ്ഥലങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും.

സംസ്ഥാനത്ത് ഞായറാഴ്ച രാത്രി 12 വരെയാണ് നിയന്ത്രണങ്ങള്‍. അവശ്യ സേവനങ്ങള്‍ മാത്രം അനുവദിച്ച് കൊണ്ട് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുക. ചികിത്സ, വാക്സിനേഷന്‍ എന്നിവയ്ക്ക് യാത്ര ചെയ്യാന്‍ അനുമതിയുണ്ട്. യാത്ര ചെയ്യുന്നവര്‍ കാരണം കാണിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണം. കടകള്‍ രാവിലെ ഏഴ് മണി മുതല്‍ ഒമ്പത് വരെയാണ് തുറക്കുക. ഹോട്ടലുകളിലും ബേക്കറികളിലും പാഴ്സല്‍ മാത്രമേ അനുവദിക്കൂ.

ദീര്‍ഘദൂരബസുകള്‍, തീവണ്ടികള്‍, വിമാനസര്‍വീസ് ഉണ്ടാകും. ഇതിനായി വാഹനങ്ങളില്‍ യാത്ര ചെയ്യാം. ടിക്കറ്റ് കൈയില്‍ കരുതിയാല്‍ മതി. ഞായറാഴ്ച പ്രവൃത്തിദിനമായ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍, മരുന്ന് കടകള്‍, ആംബുലന്‍സ് എന്നിവയ്ക്ക് തടസം ഉണ്ടാകില്ല. വിവാഹ-മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ.

പരീക്ഷകളില്‍ പങ്കെടുക്കാനുള്ളവര്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ ഹാജരാക്കിയാല്‍ മതി. മുന്‍കൂട്ടി ബുക്കുചെയ്തതെങ്കില്‍ ഹോട്ടലുകളിലേക്കും റിസോര്‍ട്ടുകളിലേക്കും പോകാം. സ്റ്റേ വൗച്ചര്‍ കരുതണം. നേരത്തേ ബുക്കുചെയ്ത വിനോദസഞ്ചാരികളുടെ കാറുകള്‍ക്കും ടാക്‌സി വാഹനങ്ങള്‍ക്കും സഞ്ചരിക്കാം. ബാറും മദ്യക്കടകളും പ്രവര്‍ത്തിക്കില്ല. കള്ളുഷാപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാം.

നിരത്തുകളില്‍ പരിശോധന കര്‍ശനമാക്കും. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെയും കേസെടുക്കും. വാഹനം പിടിച്ചെടുക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Latest Stories

തുളസിത്തറയില്‍ രഹസ്യഭാഗത്തെ രോമം പറിച്ചിട്ടത് നിഷ്‌കളങ്കമല്ല; ഹോട്ടലുടമയ്ക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന വാദം അംഗീകരിക്കില്ല; കര്‍ശന നടപടി വേണെമന്ന് ഹൈക്കോടതി

ചഹലിന്റെയും ധനശ്രീയുടെയും കാര്യത്തിൽ തീരുമാനമായി; ജീവനാംശമായി നൽകേണ്ടത് കോടികൾ; സംഭവം ഇങ്ങനെ

IPL 2025: ഞാൻ ആർസിബി ടീമിൽ ഇല്ലെങ്കിലും ആ താരവുമായുള്ള ആത്മബന്ധം തുടരും: മുഹമ്മദ് സിറാജ്

കര്‍ണാടകയില്‍ എംഎല്‍എമാരുടെ ശമ്പളം 100% വര്‍ധിപ്പിച്ചു; ജനങ്ങളുടെ ക്ഷേമത്തിന് നല്‍കാന്‍ പണമില്ല; ഖജനാവ് ചോര്‍ത്തി സിദ്ധരാമയ്യ സര്‍ക്കാര്‍; വ്യാപക പ്രതിഷേധം

ഇന്ത്യയുടെ റെഡ് കോറിഡോർ ആക്രമണം തുടരുന്നു: 22 മാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു

കണ്ണൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

കര്‍ണാടകയില്‍ സാമൂഹിക പദ്ധതികള്‍ക്ക് പണമില്ല; എംഎല്‍എമാരുടെ ശമ്പളത്തില്‍ ഇരട്ടി വര്‍ദ്ധന

യുഎസ് ഗവൺമെന്റ് വെബ്‌സൈറ്റുകളിൽ നിന്നും നയങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെ ഒഴിവാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്

ആശ പ്രവര്‍ത്തകരുടെ ഓണറേറിയം; കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധന അനുസരിച്ച് സംസ്ഥാനവും വര്‍ദ്ധിപ്പിക്കും; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

10,152 ഇന്ത്യക്കാർ വിദേശ ജയിലുകളിൽ കഴിയുന്നു; വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് രാജ്യസഭയിൽ