കോവിഡ് മരണം: ഇതര സംസ്ഥാനങ്ങളില്‍ വെച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ ധനസഹായം

കോവിഡ് ബാധിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ വച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ കോവിഡ് ധനസഹായം നല്‍കും. ഇതിനായി കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റും മരണസര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ ഇതിനായി അപേക്ഷ നല്‍കിയട്ടില്ലെന്നും, ധനസഹായം ലഭിച്ചട്ടില്ലെന്നും ഉറപ്പാക്കിയ ശേഷമാണ് സഹായം അനുവദിക്കുക. ഇത് തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണം.

ഇത് സംബന്ധിച്ച് ഉത്തരവ് ദുരന്തനിവാരണ വകുപ്പ് ഇറക്കിട്ടുണ്ട്. കാസര്‍കോട് കളക്ടര്‍ നല്‍കിയ കത്തിനെ തുടര്‍ന്നാണ് നടപടി. 2021 ഒക്ടോബര്‍ 13 വരെയുള്ള കാലയളവില്‍ കാസര്‍കോട് ജില്ലക്കാരായ 50 പേര്‍ കര്‍ണാടകയിലെ മംഗലാപുരത്തെ ആശുപത്രികളില്‍ വച്ച് മരിച്ചതായി അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ ഇവിടങ്ങളില്‍ നിന്ന് കോവിഡ് മരണസ്ഥിരീകരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കോവിഡ് സര്‍ട്ടിഫിക്കറ്റും മരണ സര്‍ട്ടിഫിക്കറ്റും മാത്രമാണ് മരണപ്പെട്ടവരുടെ ബന്ധുക്കളുടെ കയ്യില്‍ ഉള്ളത്. കളക്ടറുടെ ഈ കത്ത് പരിശോധിച്ച ശേഷമാണ് ദുരന്തനിവാരണ വകുപ്പ് പുതിയ ഉത്തരവിറക്കിയത്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപയാണ് ധനസഹായം നല്‍കുന്നത്. ഇത് ലഭിക്കാന്‍ കോവിഡ് മരണസ്ഥിരീകരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നതാണ് വ്യവസ്ഥ. കോവിഡ് സ്ഥിരീകരിച്ച് ഒരു മാസത്തിനകം സംഭവിക്കുന്ന മരണം ആശുപത്രിക്ക് പുറത്ത് വച്ചാണെങ്കിലും കോവിഡ് മരണമായി കാണണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍േദ്ദശങ്ങളില്‍ വ്യക്തമാക്കുന്നത്. ഇതോടെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ വച്ച് മരിച്ച കേരളത്തിലുള്ളവരുടെ കുടുംബങ്ങള്‍ക്കും സഹായം അനുവദിക്കാന്‍ ഉത്തരവിട്ടത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ