കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എറണാകുളത്ത് സാമൂഹിക സാംസ്‌കാരിക പൊതുപരിപാടികൾക്ക് വിലക്ക്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ മാറ്റിവെയ്ക്കാൻ കളക്ടറുടെ നിർദ്ദേശമുണ്ട്.
സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ ഉൾപ്പെടെ യോഗങ്ങൾ ഓൺലൈനായി നടത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്റർ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് അടച്ചിടണം. മാളുകളിൽ പ്രവേശനം 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ ക്രമീകരിക്കണം.
Read more
ജില്ലയിൽ ടിപിആര്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും 30 ശതമാനത്തിന് മുകളിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 11 കേന്ദ്രങ്ങളില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കും. രോഗികളോ സമ്പര്‍ക്കമുള്ളവരോ ക്വാറന്റൈനില്‍ അലംഭാവം കാണിക്കരുതെന്നും ജില്ലയില്‍ അതീവ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.