തൃശൂർ മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കോവിഡ് രോഗി മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ഡി.എം.ഒ

തൃശൂർ മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കോവിഡ് രോഗി മരിച്ചു. വാടാനപ്പള്ളി സ്വദേശി നകുലനാണ് ഇന്നലെ മരിച്ചത്.  വൃക്കരോഗിയായ നകുലന്‍ ചികിത്സയ്ക്കെത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ കിട്ടിയില്ലെന്ന് നകുലന്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ വീഡിയോ ഇട്ടിരുന്നു. ആശുപത്രി വരാന്തയിലാണ് നകുലനെ ആദ്യം കിടത്തിയിരുന്നത്.

8ാം തിയതിയാണ് നകുലന്‍ ഡയാലിസിസ് ചെയ്യുന്നതിനായി മെഡിക്കല്‍ കോളജില്‍ എത്തിയത്.  പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് നകുലന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

അതിനിടെ ഓക്‌സിജന്‍ ബെഡ് ആവശ്യമുള്ള ഒരു രോഗിയ്ക്ക് വേണ്ടി നകുലനെ ആശുപത്രി ജീവനക്കാര്‍ വരാന്തയില്‍ കിടത്തി. ഇതേ തുടര്‍ന്ന് തനിക്ക് ആവശ്യമായ ചികിത്സ കിട്ടുന്നില്ലെന്ന് പറഞ്ഞ് നകുലന്‍ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ മെഡിക്കല്‍ സൂപ്രണ്ട് ഉള്‍പ്പടെയുള്ളവര്‍ ഇടപെട്ട് അദ്ദേഹത്തെ രണ്ട് മണിക്കൂറിനുള്ളില്‍ ഐസിയുവിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതര്‍ പറയുന്നു.

ഇന്നലെ രാത്രിയാണ് നകുലന്‍ മരിച്ചത്. ആവശ്യമായ ചികിത്സ കിട്ടാത്തതിനെ തുടര്‍ന്നാണ് രോഗി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ ഡിഎംഒ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. പരാതിയില്‍ അടിസ്ഥാനമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്‌

Latest Stories

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് മുമ്പിൽ പാക് അനുകൂലികളുടെ പ്രതിഷേധത്തിനെതിരെ ബദൽ പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം

അട്ടപ്പാടിയിലെ കാട്ടാന ആക്രമണം; പരിക്കേറ്റയാൾ മരിച്ചു

മുഖ്യമന്ത്രി അത്താഴവിരുന്നിന് ക്ഷണിച്ചുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം വാസ്തവ വിരുദ്ധം: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള

പി.കെ ശ്രീമതിയെ പാർട്ടി വിലക്കിയിട്ടില്ല, ആവശ്യമുള്ളപ്പോൾ സെക്രട്ടേറിയറ്റിൽ പങ്കെടുക്കും; സംസ്ഥാന സെക്രട്ടറിയെ തള്ളി ദേശീയ സെക്രട്ടറി

തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം; പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കും

ആക്രമണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം പഹൽഗാമിൽ തിരിച്ചെത്തി വിനോദസഞ്ചാരികൾ; പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞ് നാട്ടുകാർ

MI VS LSG: ടീം തോറ്റാലും സാരമില്ല നിനകെട്ടുള്ള സിക്സ് ഞാൻ ആഘോഷിക്കും; ജസ്പ്രീത് ബുംറയെ അമ്പരപ്പിച്ച് രവി ബിഷ്‌ണോയി

സെക്രട്ടേറിയറ്റ് യോഗത്തിൽ ഇനിയും പങ്കെടുക്കും, പിണറായിയുടെ വിലക്ക് ഉണ്ടെന്ന് വരുത്തിതീർക്കാൻ ശ്രമമുണ്ടെന്ന് പി.കെ ശ്രീമതി

MI VS LSG: എന്റെ ടീമിൽ നിന്ന് ഇറങ്ങി പോടാ ചെക്കാ; വീണ്ടും ഫ്ലോപ്പായ ഋഷഭ് പന്തിന് നേരെ വൻ ആരാധകരോഷം

MI VS LSG: സൂര്യാഘാതത്തിൽ വെന്തുരുകി ലക്‌നൗ സൂപ്പർ ജയന്റ്സ്; ഓറഞ്ച് ക്യാപ്പ് വേട്ടയിൽ സൂര്യകുമാറിന് വമ്പൻ കുതിപ്പ്; ആരാധകർ ഹാപ്പി