കേരളത്തിലെ കൊവിഡ് വ്യാപനം കുറയുന്നു; രാജ്യത്തെ കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22 ശതമാനം വർദ്ധന

രാജ്യത്തെ കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22 ശതമാനം വർദ്ധനയുണ്ടായെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്. അതേസമയം കേരളത്തിൽ രോ​ഗവ്യാപനം കുറയുകയാണെന്നാണ് കണക്ക്. വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ 841 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 3 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇതിൽ 2 മരണം കേരളത്തിലാണ്.

കഴിഞ്ഞ 7 മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന കണക്കാണ് ഇന്നലത്തേത്. നിലവിൽ കേരളത്തിൽ 1869 ആക്ടീവ് കേസുകളാണുള്ളത്. അതേസമയം കേരളത്തിൽ പ്രതിവാര കേസുകളിൽ കാര്യമായ കുറവുണ്ട്. മുൻപുള്ള ആഴ്ചയേക്കാൾ 24 ശതമാനം കുറവുണ്ടായെന്നാണ് കണക്ക്. അതേസമയം കർണാടകയിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകൾ ഉയരുന്നുണ്ട്.

പുതിയ കൊവിഡ് വകഭേദമായ ജെഎൻ.1 പല സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ കൊവിഡ് കേസുകളിൽ കാര്യമായ വർധനവുണ്ടായിരുന്നു. കേരളത്തിലാണ് രാജ്യത്ത് സ്ഥിരീകരിച്ച കേസുകളിൽ 80 ശതമാനവും റിപ്പോർട്ട് ചെയ്തത്. ഡിസംബർ 24 മുതൽ 30 വരെ 4652 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞയാഴ്ച 29 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതിന് മുൻപുള്ള ആഴ്ച 3818 ആയിരുന്നെന്നുമാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിൻറെ കണക്ക്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ