കേരളത്തിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കണക്കുകൂട്ടിയതിലും നേരത്തേ പാരമ്യത്തിലെത്തുമെന്നു മദ്രാസ് ഐഐടിയുടെ വിലയിരുത്തൽ.ഫെബ്രുവരിയിൽ മൂന്നാമത്തെ ആഴ്ച കേസുകൾ പരമാവധി ആയിരിക്കും.
കേരളത്തിൽ നിലവിൽ കോവിഡ് വൈറസിന്റെ വ്യാപനശേഷി (ആർ വാല്യു) 1.79 ആണ്. ഇതനുസരിച്ച് രോഗം ബാധിച്ച ഒരാളിൽനിന്ന് 1.79 പേരിലേക്കാണു പടരുന്നത്. ഇതു കണക്കിലെടുത്താൽ അടുത്ത മാസം 15നും 26നും ഇടയിൽ പ്രതിദിന രോഗികളുടെ എണ്ണം പാരമ്യത്തിലെത്തും.
Read more
ഇപ്പോൾ 6–10% വരെയാണ് രോഗികളുടെ എണ്ണത്തിലെ വർധനയെന്നും ഐഐടി ഗണിതശാസ്ത്ര വകുപ്പും സെന്റർ ഓഫ് എക്സലൻസ് ഫോർ കംപ്യൂട്ടേഷനൽ മാത്തമാറ്റിക്സ് ആൻഡ് ഡേറ്റ സയൻസ് വകുപ്പും നടത്തിയ പഠനത്തിൽ പറയുന്നു. ഡോ. ജയന്ത് ഝാ, പ്രഫ. നീലേഷ് എസ്.ഉപാധ്യായ, പ്രഫ. എസ്.സുന്ദർ എന്നിവരുടെ നേതൃത്വത്തിലാണു പഠനം നടക്കുന്നത്.