തിരുവനന്തപുരത്ത് കോവിഡ് ബാധിതന്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം നെടുമങ്ങാട് കോവിഡ് രോഗി ആത്മഹത്യ ചെയ്തു. ആര്യനാട് കുളപ്പട സ്വദേശി ജോണ്‍ ഡി (50) യാണ് മരിച്ചത്. നെടുമങ്ങാട് ജില്ല ആശുപത്രിയിലെ സി.എഫ്.എല്‍.ടി.സി.യായി പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് വച്ചായിരുന്നു സംഭവം. നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചട്ടുണ്ട്.

മൂന്ന് ദിവസമായി കോവിഡ് ബാധിച്ച് ചികിത്സിയല്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ഇന്ന് കാലത്ത് ഇന്‍ജക്ഷന്‍ എടുക്കാനായി നഴ്‌സ് മുറിയില്‍ എത്തിയപ്പോഴാണ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. ഡ്രിപ്പിടുന്ന കമ്പിയിലാണ് തൂങ്ങി മരിച്ചത്. പ്രമേഹ രോഗിയായിരുന്ന ജോണിനെ കാലില്‍ മുറിവ് ഉണ്ടായിരുന്നത് കൊണ്ടാണ് സി.എഫ്.എല്‍.ടി.സി.യില്‍ പ്രവേശിപ്പിച്ചത്.

പ്രമേഹവുമായി ബന്ധപ്പെട്ട് കടുത്ത് മാനസിക സമ്മര്‍ദത്തിലായിരുന്നു ഇയാള്‍ എന്നാണ് അറിയുന്നത്. മൃതദേഹം നെടുമങ്ങാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് വൈകാതെ മാറ്റും.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം