തൃശൂര്‍ പാലപ്പിള്ളിയില്‍ പേവിഷബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പശു ചത്ത നിലയില്‍. എച്ചിപ്പാറ ചക്കുങ്ങല്‍ അബ്ദുള്ളയുടെ പശുവാണ് ചത്തത്. ഇന്നലെ മുതലാണ് പശു പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത്. നേരത്തെ ഒരു പട്ടിയും പശുവും പേവിഷബാധയെ തുടര്‍ന്ന് ചത്തിരുന്നു.
പൂച്ച കടിച്ചതിന് കുത്തിവെയ്പ്പെടുക്കാന്‍ എത്തിയ യുവതിയെ തെരുവുനായ കടിച്ചു
ആശുപത്രിക്കകത്തും തെരുവുനായ ആക്രമണം. വിഴിഞ്ഞത്ത് ആശുപത്രിക്കകത്ത് വെച്ച് പെണ്‍കുട്ടിയ്ക്ക് തെരുവുനായയുടെ കടിയേറ്റു. ചപ്പാത്ത് സ്വദേശി അപര്‍ണ (31) യുടെ കാലിലാണ് തെരുവുനായ കടിച്ചത്. പൂച്ച കടിച്ചതിന് കുത്തിവയ്പ്പെടുക്കാന്‍ എത്തിയപ്പോഴാണ് നായ കടിച്ചത്.
ചാലക്കുടിയില്‍ തെരുവ് നായ്കള്‍ ചത്തനിലയില്‍; വിഷം കൊടുത്ത് കൊന്നതെന്ന് സംശയം
തൃശൂര്‍ ചാലക്കുടിയില്‍ തെരുവ് നായ്കളെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് മൂന്ന് നായ്കളുടെ ജഡം കണ്ടെത്തിയത്. ഇവയെ വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയമുണ്ട്. ജഡത്തിന്റെ സമീപത്തുനിന്ന് കേക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.