'വയനാട്ടിലെ ഉരുൾപൊട്ടലിന് കാരണം പശു കശാപ്പ്'; ഗോവധം എവിടെ നടന്നാലും ഇത്തരം സംഭവങ്ങൾ തുടരുമെന്ന് ബിജെപി നേതാവ്

വയനാട്ടിലെ ഉരുൾപൊട്ടലിന് കാരണം പശു കശാപ്പ് ആണെന്ന് ബിജെപി നേതാവും രാജസ്ഥാൻ മുൻ നിയമസഭാംഗവുമായ ഗ്യാൻ ദേവ് അഹൂജ. വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായത് കേരളത്തിലെ ഗോവധ സമ്പ്രദായങ്ങൾ മൂലമാണെന്നും പശുക്കളെ കശാപ്പുചെയ്യുന്നിടത്തെല്ലാം ഇത്തരം സംഭവങ്ങൾ തുടരുമെന്നും ബിജെപി നേതാവ് പറഞ്ഞു.

നേരത്തേയും ഇത്തരം വാദങ്ങളുമായി ഗ്യാൻ ദേവ് അഹൂജ രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ പുതിയ വാദവുമായി രംഗത്തെത്തിയത്. സംസ്ഥാനത്ത് ഗോഹത്യയുടെ നേരിട്ടുള്ള അനന്തരഫലമാണ് ഉരുൾപൊട്ടലെന്ന് പറഞ്ഞ ഗ്യാൻ ദേവ് അഹൂജ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലും മേഘസ്‌ഫോടനങ്ങളും ഉരുൾപൊട്ടലുകളും ഉണ്ടാകാറുണ്ടെങ്കിലും വയനാട്ടിലുണ്ടായ അത്രയും വലിയ ജീവഹാനി സംഭവിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

2018 മുതൽ, ഗോഹത്യയിൽ ഉൾപ്പെട്ട പ്രദേശങ്ങൾ ഇത്തരം ദാരുണമായ സംഭവങ്ങൾ അഭിമുഖീകരിക്കുകയാണെന്നും അഹൂജ പറഞ്ഞു. ഗോവധം അവസാനിപ്പിച്ചില്ലെങ്കിൽ കേരളത്തിൽ സമാനമായ ദുരന്തങ്ങൾ തുടരുമെന്നും അഹൂജ കൂട്ടിച്ചേർത്തു. ഗോവധവുമായി ബന്ധപ്പെട്ട പരാമർശങ്ങളുമായി ഗ്യാൻ ദേവ് അഹൂജ വിവാദമുണ്ടാക്കുന്നത് ഇതാദ്യമല്ല.

2017 ഡിസംബറിൽ, ആരെങ്കിലും പശുക്കടത്തിലോ ഗോവധത്തിലോ ഏർപ്പെട്ടാൽ അവരെ തല്ലി കൊല്ലുമെന്ന് ഗ്യാൻ ദേവ് അഹൂജ പറഞ്ഞിരുന്നു. രാജസ്ഥാനിലെ അൽവാർ ജില്ലയിൽ പശുക്കടത്ത് സംഭവത്തെ തുടർന്ന് പശുക്കടത്തുകാരനെന്ന് സംശയിക്കുന്ന ഒരാളെ നാട്ടുകാർ മർദിച്ചതിന് പിന്നാലെയായിരുന്നു അന്ന് ഗ്യാൻ ദേവ് അഹൂജ ഇത്തരമൊരു പരാമർശം നടത്തിയത്. അതിനിടെ 2022 ഓഗസ്റ്റിൽ മറ്റൊരു വിവാദത്തിൽ അഹൂജയ്‌ക്കെതിരെ എഫ്ഐആർ ചുമത്തിയിരുന്നു. ഇതിന് പുറമെ നിരവധി വിവാദ പരാമർശങ്ങളും ഗ്യാൻ ദേവ് അഹൂജ നടത്തിയിട്ടുണ്ട്.

Latest Stories

മദ്രസ വിഷയത്തില്‍ ബാലാവകാശ കമ്മീഷനെതിരെ സുപ്രിംകോടതിയുടെ വിമര്‍ശനം

ജൂനിയർ ഇന്ത്യയുടെ പരിശീലകനെന്ന നിലയിൽ ഹാട്രിക് വിജയങ്ങൾ സ്വന്തമാക്കി ഹോക്കി ഇതിഹാസം പിആർ ശ്രീജേഷ്

ബംഗളൂരുവില്‍ കനത്ത മഴ തുടരുന്നു; നിര്‍മാണത്തിലിരുന്ന ആറ് നില കെട്ടിടം തകര്‍ന്നുവീണു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

2026ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൻ്റെ പട്ടികയിൽ നിന്ന് ഹോക്കി, ഷൂട്ടിംഗ്, ക്രിക്കറ്റ്, ബാഡ്മിൻ്റൺ, ഗുസ്തി എന്നിവയെ ഒഴിവാക്കിയതിൽ പ്രതിഷേധം

ബിഎസ്എന്‍എല്‍ ലോഗോയിലും ഭാരത്; അടിമുടി മാറി ബിഎസ്എന്‍എല്‍ ലോഗോ

ഭക്ഷണത്തില്‍ ചത്ത പല്ലി; ശ്രീകാര്യം സിഇടി എന്‍ജിനീയറിംഗ് കോളേജിലെ ക്യാന്റീന്‍ പൂട്ടിച്ച് വിദ്യാര്‍ത്ഥികള്‍

യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാളെ എത്തും; പ്രിയങ്ക ഗാന്ധി ലോക്‌സഭയിലെത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കെസി വേണുഗോപാല്‍

ISL: ആരാധകരുടെ അനിയന്ത്രിതമായ പെരുമാറ്റം; കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിൽ മുഹമ്മദൻ ഫുട്ബോൾ ക്ലബിന് ഒരു ലക്ഷം രൂപ പിഴ

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്