മുന്നണി മര്യാദകള്‍ പാലിച്ചില്ലെന്ന് സിപിഐ; എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് കെകെ ശിവരാമനെ പുറത്താക്കി

ഫേസ്ബുക്ക് പോസ്റ്റുകള്‍ വിവാദമായതിന് പിന്നാലെ കെകെ ശിവരാമനെ ഇടുക്കി എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. കെകെ ശിവരാമന്‍ മുന്നണി മര്യാദകള്‍ പാലിക്കാതെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയെന്നായിരുന്നു സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കെകെ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഘടകകക്ഷികള്‍ക്ക് ദോഷം ഉണ്ടാക്കിയതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനപ്രകാരമാണ് ശിവരാമനെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. ശിവരാമന് പകരക്കാരനായി ജില്ലാ സെക്രട്ടറി കെ സലിം കുമാര്‍ കണ്‍വീനറാകും.

അതേസമയം ഇടുക്കി ജില്ലയിലെ സിപിഐ നേതൃത്വത്തിലുള്ള ചിലരുമായി കെകെ ശിവരാമന് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇതോടെയാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ പ്രശ്നം ചര്‍ച്ച ചെയ്തത്. എന്നാല്‍ തന്നെ നീക്കിയത് പാര്‍ട്ടിയുടെ നയപരമായ തീരുമാനത്തിന്റെ ഭാഗമായാണെന്ന് ശിവരാമന്‍ അറിയിച്ചു.

Latest Stories

കുന്നംകുളത്ത് വീട്ടമ്മയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി

ഭയപ്പെടുത്തുന്ന ഒരു സാഹചര്യവും നിലവില്‍ ഇല്ല, മരുന്നുകളോടും ചികിത്സയോടും ശരീരം നന്നായി തന്നെ പ്രതികരിക്കുന്നുണ്ട്: രാഹുല്‍ മാങ്കൂട്ടത്തില്‍

പുതുവത്സരാഘോഷം: കൊച്ചിയില്‍ കര്‍ശന സുരക്ഷ, ഫോര്‍ട്ട് കൊച്ചിയില്‍ മാത്രം 1000 പൊലീസുകാര്‍

ടെസ്റ്റ് ക്രിക്കറ്റിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരം?; ചുരുക്ക പട്ടിക പുറത്തുവിട്ട് ഐസിസി

സന്തോഷ് ട്രോഫി, ഇന്ത്യൻ ഫുട്ബോൾ, അർജന്റീനയുടെ കേരള സന്ദർശനം: സന്തോഷ് ട്രോഫിയുടെ ഫൈനലിൽ പ്രവേശിച്ച കേരളത്തിന്റെ മിന്നും താരം നസീബ് റഹ്‌മാൻ സംസാരിക്കുന്നു

വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം; കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു, പ്രത്യേക ധനസഹായത്തിൽ പ്രഖ്യാപനമില്ല

'നീ അറിയാതൊരു നാള്‍'; നാരായണീന്‍റെ മൂന്നാണ്മക്കളിലെ പുതിയ ഗാനം പുറത്ത് വിട്ട് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്

പന്തിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമോ?; വിശദീകരണവുമായി കമ്മിന്‍സ്

'മൃദംഗ വിഷൻ തട്ടിക്കൂട്ട് സ്ഥാപനം, പ്രവർത്തനം വയനാട്ടിലെ കടമുറിയിൽ'; ഗിന്നസ് റെക്കോർഡിന്റെ പേരിൽ നടന്നത് വൻ പണപ്പിരിവ്

വിസ്മയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ; പൊലീസ് റിപ്പോർട്ട് തള്ളി നടപടി