Connect with us

KERALA

സിപിഐ കേന്ദ്രനേതൃത്വത്തിനെ വളഞ്ഞിട്ടടിച്ച് കേരളഘടകം; ‘കേന്ദ്രസെക്രട്ടേറിയറ്റ് ഒന്നടങ്കം പിരിച്ചുവിട്ട് കഴിവുള്ള പുതിയ നേതൃത്വം വരണം’

, 12:01 pm

കൊല്ലത്ത് നടക്കുന്ന സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രനേതൃത്വത്തിന് രൂക്ഷവിമര്‍ശനം. കേരളഘടകമാണ് കേന്ദ്രത്തിനെതിരെ വിമര്‍ശനുമായി രംഗത്തെത്തിയത്. സിപിഐ സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ഗ്രൂപ്പ് ചര്‍ച്ചയിലാണ് കേന്ദ്ര നേതൃത്വത്തെ വിമര്‍ശിച്ചത്.

കേന്ദ്ര സെക്രട്ടേറിയറ്റ് ഒന്നടങ്കം പിരിച്ചുവിടണമെന്നും,കഴിവുള്ള പുതിയ നേതൃത്വം വേണമെന്നും വി.എസ് സുനില്‍ കുമാര്‍ വിമര്‍ശനം ഉന്നയിച്ചു.
കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരിലും ഗ്രൂപ്പ് ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. കോണ്‍ഗ്രസ് സഖ്യം മറയില്ലാതെ പ്രഖ്യാപിക്കണമെന്നായിരുന്നു പി പ്രസാദിന്റെ ആവശ്യം. കേന്ദ്രഘടകം പ്രേതാലയമാണെന്നായിരുന്നു രാജാജി മാത്യു തോമസിന്റെ പരാമര്‍ശം.

സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈകുന്നേരം കരട് രാഷ്ട്രീയപ്രമേയം, രാഷ്ട്രീയ റിവ്യൂ റിപ്പോര്‍ട്ട്, കരട് സംഘടനാ റിപ്പോര്‍ട്ട് എന്നിവ അവതരിപ്പിച്ചു. അതിന്മേലുള്ള ചര്‍ച്ചയും രാത്രിയോടെ ആരംഭിച്ചു. 29ന് പൊതുസമ്മേളനത്തോടെ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കും.