'സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്കരിക്കണം': വയനാട്ടിലെ എസ്റ്റേറ്റിൽ മാവോവാദികളുടെ പോസ്റ്റർ

സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ബഹിഷ്കരിക്കാണമെന്ന മുദ്രാവാക്യവുമായി വയനാട്ടിൽ മാവോവാദികളുടെ പോസ്റ്റർ. വയനാട്ടിലെ കമ്പമല എസ്റ്റേറ്റിലെത്തി മാവോവാദികൾ പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. സ്വതന്ത്ര്യ ദിനാഘോഷം ബഹിഷ്ക്കരിക്കണമെന്നാണ് പോസ്റ്ററിൽ ആഹ്വാനം ചെയ്തിരിക്കുന്നത്.

രാജ്യത്തിന് ലഭിച്ചത് യഥാർത്ഥ സ്വാതന്ത്ര്യമല്ല, ആഘോഷങ്ങളിൽ പങ്കാളികളാവരുതെന്നും പോസ്റ്ററിൽ പറയുന്നു. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും ആവശ്യമുണ്ട്.

Read more

വനം വികസന കോർപ്പറേഷനു കീഴിൽ ശ്രീലങ്കൻ തമിഴ് അഭയാർത്ഥികളെ പുനരധിവസിപ്പിച്ച എസ്റ്റേറ്റാണ് കമ്പമല.