Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

ആന്റണി പെരുമ്പാവൂര്‍ നികത്തിയ വയലില്‍ സിപിഐഎം കൊടികുത്തി; പത്ത് വര്‍ഷത്തിനുശേഷം കതിരണിയാന്‍ ഒരുങ്ങി മനയ്ക്കത്താഴം പാടശേഖരം

, 1:24 pm

സിനിമാ നിര്‍മ്മാതാവും ഫിയോക്ക് പ്രസിഡന്റുമായ ആന്റണി പെരുമ്പാവൂര്‍ നികത്തിയ വയലില്‍ സിപിഐഎം കൊടികുത്തി കൃഷിയിറക്കാന്‍ ഒരുങ്ങി. കര്‍ഷക സംഘത്തിന്റെയും സിപിഐഎം പെരുമ്പാവൂര്‍ ലോക്കല്‍ കമ്മറ്റിയുടെയും നേതൃത്വത്തിലാണ് മനയ്ക്കത്താഴം പാടശേഖരത്തില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കൃഷിയിറക്കാന്‍ ഒരുങ്ങുന്നത്. ആദ്യപടിയായി പാടശേഖരത്തിലേക്ക് ചാലുകള്‍ കീറി വെള്ളമെത്തിക്കാനുള്ള പണി തുടങ്ങി കഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ പാടം ഉഴുത് വിത്തിറക്കും.

പെരുമ്പാവൂരിലെ ഒരേക്കല്‍ നെല്‍പാടം നികത്താനുള്ള ആന്റണിയുടെ നീക്കത്തിനെതിരെ പ്രാദേശിക സിപിഐഎം നേതാക്കള്‍ രംഗത്ത് വന്നിരുന്നു. പെരുമ്പാവൂര്‍ ഇരിങ്ങോല്‍ക്കര അയ്മുറി റോഡിലാണ് ഒരേക്കര്‍ സ്ഥലം പാഴ്മരങ്ങള്‍ നട്ട് നികത്താന്‍ ആന്‍ണി പെരുമ്പാവൂര്‍ ശമിക്കുന്നതെന്നാരോപണം. ഇതു സംബന്ധിച്ച് പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍ക്കും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പാടം നികത്താന്‍ ശ്രമം നടക്കുന്നെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കണ്ടെത്തി. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവിനെതിരെ ആന്റണി പെരുമ്പാവൂര്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല സ്റ്റേ വാങ്ങിയിരുന്നു. പരാതിക്കാരുടെയും പ്രദേശവാസികളുടെയും വാദങ്ങള്‍ കേട്ടുതീരും വരെ യാതൊരു പ്രവൃത്തികളും പാടില്ലെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. ഈ ഉത്തരവ് മറികടന്നാണ് ആന്റണി പെരുമ്പാവൂര്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്തിയിരുന്നത്.

Advertisement