ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം: ഗവര്‍ണറുടെ തീരുമാനം നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവും; നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം

ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. മോഹനന്‍ കുന്നുമ്മലിനെ പുനര്‍നിയമിച്ച ഗവര്‍ണറുടെ തീരുമാനം നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആരിഫ് മൊഹമ്മദ് ഖാന്റെ നടപടിയെ എല്ലാ അര്‍ത്ഥത്തിലും ജനങ്ങള്‍ പ്രതിരോധിക്കുമെന്നും ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിസി നിയമനത്തിന് ഗവര്‍ണര്‍ തന്നെ തയ്യാറാക്കിയ സെര്‍ച്ച് കമ്മിറ്റി വിജ്ഞാപനമടക്കം പിന്‍വലിച്ചാണ് വിസി പുനര്‍നിയമനം നടത്തിയത്. സംസ്ഥാനത്തിന്റെ കീഴിലുള്ളതും സര്‍ക്കാര്‍ ഫണ്ടുനല്‍കുന്നതുമായ സര്‍വകലാശാലകളിലെ നിയമനം നടത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കണമെന്ന നിയമപരമായ ബാധ്യതയോ ജനാധിപത്യ മര്യാദയോ ഗവര്‍ണര്‍ പാലിച്ചില്ലെന്നും അദേഹം കുറ്റപ്പെടുത്തി.

വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം നടത്താനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഇംഗിതത്തിന് വഴങ്ങുന്നവരെയാണ് ഗവര്‍ണര്‍ സര്‍വകലാശാല സെനറ്റിലേക്ക് നോമിനേഷന്‍ ചെയ്തതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Latest Stories

ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നില്‍, ഒറ്റപ്പേര്...; വിമര്‍ശിച്ച് രവി ശാസ്ത്രി

'നീ ആരാണെന്ന് ഒരിക്കലും മറക്കരുത്', അർജുന്റെ കുറിപ്പ്; മലൈകയെ ഉദ്ദേശിച്ചാണോ എന്ന് ആരാധകർ

രോഹിത് ഒരു നെഗറ്റീവ് ക്യാപ്റ്റനായി കൊണ്ടിരിക്കുകയാണ്, നീണ്ട 12 വര്‍ഷങ്ങള്‍ക് ശേഷം അത് സംഭവിക്കാന്‍ പോകുന്നു

ദക്ഷിണാഫ്രിക്കൻ പരമ്പരക്ക് തൊട്ട് മുമ്പ് ആ റിസ്ക്ക് എടുത്ത് സഞ്ജു, ആരാധകർക്ക് ആശങ്ക

'മിസൈൽ ആക്രമണത്തിനുള്ള മറുപടി'; ഇറാനുനേരെ ഇസ്രയേലിന്‍റെ വ്യോമാക്രണം, ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങള്‍

ഒടുവിൽ അത് സംഭവിച്ചു, ഐപിഎൽ അടുത്ത സീസൺ ഉണ്ടാകുമോ; മനസ് തുറന്ന് ധോണി; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കേരളത്തില്‍ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

എഡിഎം നവീൻ ബാബുവിന്‍റെ മരണം; പിപി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയേക്കും

അയ്യേ, ഇവനാണോ വലിയ ബാറ്റർ; സ്പിന്നും പേസും കളിക്കാൻ അറിയില്ല അവന്; സൂപ്പർ താരത്തെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കർ

ഒറ്റ ദിവസം രണ്ട് ടീം പ്രഖ്യാപനം, ഞെട്ടിച്ച് ഇന്ത്യ; സർപ്രൈസ് താരങ്ങൾക്കും ഇടം, മലയാളി ആരാധകർക്കും ആവേശം