'ആകാശിനായി  പാര്‍ട്ടിവിവരങ്ങള്‍ ചോര്‍ത്തുന്നു; ഡി.വൈ.എഫ്‌.ഐ നേതാവ് ഷാജറിന് എതിരെ അന്വേഷണം

ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജറിനെതിരെ പാര്‍ട്ടി അന്വേഷണം.സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്നും ലാഭവിഹിതമായി സ്വര്‍ണ്ണം കൈപ്പറ്റുന്നു ആകാശ് തില്ലങ്കേരിക്ക് പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുന്നു എന്നീ പരാതികളിലാണ് പാര്‍ട്ടി അന്വേഷണം. ആകാശും ഷാജറും സംസാരിക്കുന്ന ഓഡിയോ തെളിവ് സഹിതം ജില്ല കമ്മറ്റിയംഗം മനു തോമസ് നല്‍കിയ പരാതി അന്വേഷിക്കുന്നത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രനാണ്.

ആകാശ് തില്ലങ്കേരിക്കെതിരെ ഞങ്ങള്‍ നിലപാട് വ്യക്തമാക്കിയെന്നും മാധ്യമങ്ങള്‍ ഇവിടെ ഈ വിഷയം അവസാനിപ്പിച്ചേക്കണം എന്നും താക്കീത് ചെയ്തായിരുന്നു തില്ലങ്കേരിയിലെ പൊതുയോഗത്തില്‍ ഡിവൈഎഫ്‌ഐ യുവ നേതാവ് എം ഷാജറുടെ പ്രസംഗം. ആകാശുമായി ഷാജര്‍ സംസാരിക്കുന്ന വാട്‌സാപ് ഓഡിയോയുടെ പകര്‍പ്പ് അടക്കം പരാതി നല്‍കിയത് ഷാജര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ആയിരുന്ന മനു തോമസ്. അന്വേഷണം നടക്കുന്ന വിഷയമായതിനാല്‍ പാര്‍ട്ടിയോട് ആലോചിക്കാതെ മറുപടി പറയാനാകില്ല എന്നായിരുന്നു മനു തോമസിന്റെ പ്രതികരണം

ആകാശിന്റെ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തെ അമര്‍ച്ച ചെയ്യാന്‍ ഡിവൈഎഫ്‌ഐയില്‍ മുന്നില്‍ നിന്നത് മനു തോമസായിരുന്നു. അതോടെ ആകാശും കൂട്ടാളികളും മനുവിനെതിരെ സൈബര്‍ ആക്രമണം തുടങ്ങി. ഇതിന് പിന്നില്‍ നിന്നതും ഷാജറാണെന്ന് മനസിലായതോടെയാണ് കഴിഞ്ഞ വര്‍ഷം ആദ്യം മനു തോസ് ജില്ലാ നേതൃത്വത്തിന് തെളിവടക്കം പരാതി നല്‍കിയത്.

സംസ്ഥാന കമ്മറ്റി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖ സംബന്ധിച്ച് എംവി ഗോവിന്ദന്‍ ഉള്‍പെടെ പങ്കെടുത്ത് കഴിഞ്ഞ മാസം നടത്തിയ ജില്ലാ കമ്മറ്റി ചര്‍ച്ചയില്‍ മനു ഈ വിഷയം വീണ്ടും ഉന്നയിച്ചു. അതോടെയാണ് ഷാജറിനെതിരായ ഗുരുതര ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ജില്ല സെക്രട്ടറിയേറ്റ് അംഗമായ എം സുരേന്ദ്രനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്.

കഴിഞ്ഞ ദിവസം തില്ലങ്കേരിയില്‍ സിപിഐഎം സംഘടിപ്പിച്ച പൊതുയോഗത്തില്‍ പങ്കെടുത്ത ഷാജര്‍ ആകാശ് തില്ലങ്കേരിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. തില്ലങ്കേരിയെ തിരുട്ടുഗ്രാമം പോലെയാക്കി മാധ്യമങ്ങള്‍ക്ക് കൊത്തിവലിക്കാവന്‍ ഇട്ടുകൊടുത്ത ആകാശ് തില്ലങ്കേരി ഇവിടെ പട്ടിയുടെ കാലിന്റെ ചുവട്ടിലിരുന്ന രോമാഞ്ചം കൊള്ളുകയാണെന്ന് ഷാജര്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് ആകാശ് തില്ലേങ്കേരിയുമായി അടുപ്പം പുലര്‍ത്തുന്നുവെന്നാരോപിച്ച് ഷാജറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തില്‍ പരാതി പാര്‍ട്ടി ലഭിച്ചതായുള്ള വിവരം പുറത്ത് വരുന്നത്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം