Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉടന്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഎം; ‘തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു’

, 8:02 pm

ജോസ് കെ മാണി രാജ്യസഭയിലേക്ക് പോകുന്നതോടെ ഒഴിവരുന്ന കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉടന്‍ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഎം. ഇക്കാര്യ ആവശ്യപ്പെട്ട് പാര്‍ട്ടി ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. മണ്ഡലത്തിന്റെയും സംസ്ഥാനത്തിന്റെയും താല്‍പര്യങ്ങള്‍ പരിഗണിച്ച് ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണം. നിലവില്‍ മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്ന സാഹചര്യമുള്ളതെന്നും വിഎന്‍ വാസവന്‍ കത്തിലൂടെ ചൂണ്ടിക്കാട്ടി.

കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ എംപി സ്ഥാനം കൊടുത്തതോടെയാണ് കോട്ടയത്തിന് എംപിയില്ലാതാകുന്നത്. വരുന്ന ലോകസഭാ തിരിഞ്ഞെടുപ്പിന് ഒരു വര്‍ഷം ശേഷിക്കെ യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് ദാനം രാഷട്രീയ ആുധമാക്കാനാണ് സിപിഎം തീരുമാനം. മാത്രമല്ല സീറ്റ് വിവാദത്തില്‍ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരമാവധി മുതലെടുക്കുക എന്നതുമാണ് പാര്‍ട്ടി ആലോച്ിക്കുന്നത്.

വിഎം സുധീരനടക്കമുള്ള നേതാക്കള്‍ ഇന്നും പരസ്യമായി ഉമ്മന്‍ചാണ്ടിക്കടക്കമുള്ള നേതാക്കള്‍ക്കെതിരെ രംഗത്തെത്തുകയും പ്രവര്‍ത്തകരുടെ വികാരത്തിനൊപ്പം നില്‍ക്കുകയും ചെയ്തിട്ടുണ്ട്. പെട്ടന്നു തിരഞ്ഞെടുപ്പ് നടന്നാല്‍ യുഡിഎഫിന് അത് വലിയ തിരിച്ചടിയാവുകയും ചെയ്യും.

Advertisement