മോദിയുടെ ധ്യാനം: ദൈവത്തിന്റെ പ്രതിപുരുഷനായി സ്വയം അവരോധിക്കാനുള്ള ശ്രമം; ബിജെപി പരാജയം ഉറപ്പിച്ചു എന്നതിന്റെ ദൃഷ്ടാന്തമാണെന്ന് സിപിഎം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയം ഉറപ്പിച്ചു എന്നതിന്റെ ദൃഷ്ടാന്തമാണ് അവസാനഘട്ടമെത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ ബിജെപി തയ്യാറായില്ല. തൊഴിലില്ലായ്മ, പട്ടിണി, വിലക്കയറ്റം, പാര്‍പ്പിടം തുടങ്ങി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളൊന്നും ബിജെപി ചര്‍ച്ചയ്ക്കെടുത്തില്ല. 400 സീറ്റിലധികം നേടുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി പറഞ്ഞത്. രണ്ടുഘട്ടം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ വിധം മാറി. സാധാരണ ആര്‍എസ്എസുകാരനേക്കാള്‍ നിലവാരം കുറഞ്ഞ പ്രചരണമാണ് മോദി നടത്തിയത്.

തെരഞ്ഞെടുപ്പ് അവസാനഘട്ടമെത്തുമ്പോഴേയ്ക്കും മോദി ധ്യാനത്തിലാണ്. താന്‍ കേവലമൊരു ജൈവിക മനുഷ്യനല്ല എന്നാണ് മോദി ഇപ്പോള്‍ പറയുന്നത്. ദൈവത്തിന്റെ പ്രതിപുരുഷനായി സ്വയം അവരോധിക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നതെന്നും ഗോവിന്ദന്‍ ആരോപിച്ചു.

Latest Stories

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്

BGT 2024-25: അശ്വിന്റെ അപ്രതീക്ഷിത വിരമിക്കല്‍: ശ്രദ്ധനേടി ലിയോണിന്റെ പ്രതികരണം

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം; ജനുവരി 3ന് മടങ്ങിയെത്തണം; ജാമ്യം സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍

ആണുങ്ങൾ എത്ര വേഗമാണ് അതിനെ മറികടക്കുന്നത്! ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയുമായി വീണ നായർ

കീർത്തി സുരേഷ് അഭിനയം നിർത്തുന്നു? ഭർത്താവിനൊപ്പം നല്ലൊരു കുടുംബജീവിതം ആഗ്രഹുക്കുന്നു; വിവാഹത്തിന് പിന്നാലെ ചർച്ച