പാർ‍ട്ടി നേതാക്കള്‍ തമ്മില്‍ ഭിന്നതയെന്ന്‌ വരുത്തി തീര്‍ക്കാന്‍ ഏഷ്യാനെറ്റ്‌ നല്‍കിയ വാര്‍ത്ത അപലപനീയം: സി.പി.എം

സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്‌ണനും ഇ പി ജയരാജനും തമ്മിൽ തർക്കമുണ്ടെന്നും വിഷയം പോളിറ്റ്‌ ബ്യൂറോയ്‌ക്ക്‌ മുന്നിൽ എത്തിയേക്കുമെന്നുമുള്ള ഏഷ്യാനെറ്റ് ന്യൂസ് വാർത്ത തെറ്റാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്. പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ ഭിന്നത എന്ന്‌ വരുത്തിതീര്‍ക്കാന്‍ ഏഷ്യാനെറ്റ്‌ നല്‍കിയ വാര്‍ത്ത അങ്ങേയറ്റം അപലപനീയമാണെന്ന് സി.പി.എം വാ‍ർത്താക്കുറിപ്പിൽ അറിയിച്ചു.

ഈ വ്യാജവാര്‍ത്ത അടിയന്തരമായി പിന്‍വലിച്ച്‌ പൊതു സമൂഹത്തോട്‌ മാപ്പ്‌ പറയണം. ഇത്തരം ദുഷ്‌പ്രചാരണങ്ങളെ ജനങ്ങള്‍ പുച്ഛിച്ച്‌ തള്ളും. ഇതിനെ നിയമപരമായി നേരിടുകയും ചെയ്യും വാ‍ർത്താക്കുറിപ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.

വാർത്താക്കുറിപ്പ് :

സിപിഐ എം നേതൃത്വത്തെ ആക്രമിക്കാനുള്ള അമിതാവേശത്തോടെ, പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ ഭിന്നത എന്ന്‌ വരുത്തിതീര്‍ക്കാന്‍ ഏഷ്യാനെറ്റ്‌ ഇന്നു നല്‍കിയ വാര്‍ത്ത അങ്ങേയറ്റം അപലപനീയമാണ്‌. “ഇ പി ജയരാജന്‍ പാര്‍ടിക്ക്‌ പരാതി കൊടുക്കും, കോടിയേരി – ഇ പി തര്‍ക്കം രൂക്ഷമായേക്കും, പോളിറ്റ്‌ ബ്യുറോയ്‌ക്ക്‌ മുന്നിലേക്ക്‌ വരെ പ്രശ്‌നം എത്തും” എന്നും മറ്റും ഭാവനയില്‍ കണ്ടെത്തി അത്‌ വാര്‍ത്തയെന്ന രൂപത്തില്‍ പ്രചരിപ്പിക്കുന്നത്‌ മാധ്യമ മര്യാദയുടെ ലംഘനമാണ്.‌ തലമാറ്റി വച്ച്‌ കൃത്രിമ ചിത്രം ഉണ്ടാക്കി പാര്‍ടി നേതാക്കളുടെ കുടുംബത്തെ അപമാനിക്കാന്‍ ശ്രമിച്ച അതേ ദുഷ്‌ടലാക്കാണ്‌ ഈ വാര്‍ത്താ നിര്‍മിതിക്കും. കമ്മ്യുണിസ്റ്റ്‌ വിരോധം മൂത്ത്‌ അസംബന്ധങ്ങള്‍ വാര്‍ത്തയെന്ന പേരില്‍ അവതരിപ്പിക്കരുത്‌. ഈ വ്യാജ വാര്‍ത്ത അടിയന്തിരമായി പിന്‍വലിച്ച്‌ പൊതു സമൂഹത്തോട്‌ മാപ്പ്‌ പറയണം. ഇത്തരം ദുഷ്‌പ്രചരണങ്ങളെ ജനങ്ങള്‍ പുച്ഛിച്ച്‌ തള്ളും. ഇതിനെ നിയമപരമായി നേരിടുകയും ചെയ്യും.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി