ആകാശ് തില്ലങ്കേരിക്ക് സിപിഎം. മറുപടി പറഞ്ഞുകഴിഞ്ഞെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. പാര്‍ട്ടി അണികളോട് മറുപടി നല്‍കാനോ നല്‍കേണ്ടെന്നോ പറഞ്ഞിട്ടില്ല. ഫെയ്‌സ്ബുക്കില്‍ എഴുതുന്നതിനെല്ലാം മറുപടി പറയേണ്ടതില്ലെന്നും എം.വി.ജയരാജന്‍ പറഞ്ഞു.
ആകാശ് തില്ലങ്കേരിക്ക് എതിരായ കേസ് അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. കണ്ണൂര്‍ മുഴക്കുന്ന് സി.ഐ രജീഷിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ഫെയ്സ്ബുക്കിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡി വൈ എഫ് ഐ വനിത നേതാവ് ശ്രീലക്ഷ്മി അനൂപിന്റെ പരാതിയിലാണ് കേസ്.
ആകാശും സൂഹൃത്തുക്കളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരും ഒളിവിലാണ്. ആകാശ് ഉള്‍പ്പെടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മൂന്ന് പേരുടെയും ഫോണുകള്‍ നിശ്ചലമാണെന്നാണ് പൊലീസ് പറയുന്നത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനുള്ള പരിശോധനയും വിജയിച്ചിട്ടില്ല.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു സ്ത്രീത്വത്തെ അപമാനിച്ചതിന് മുഴക്കുന്ന് പൊലീസ് കേസ് എടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ആകാശ് തില്ലങ്കേരിക്കെതിരെ മട്ടന്നൂര്‍ പൊലീസും കേസെടുത്തിട്ടുണ്ട്. ഡിവൈഎഫ്ഐ മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സി.വിനീഷിനെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്.