ഒരു കുടുംബം നടത്തുന്ന കൊള്ളക്ക് സി പി എം കാവല്‍ നില്‍ക്കുന്നു: മാത്യു കുഴല്‍നാടന്‍

മാസപ്പടി വിവാദം വീണ്ടും സഭയില്‍ ഉന്നയിച്ച് മാത്യു കുഴല്‍ നാടന്‍. പിണറായി വിജയന്റെ കുടുംബം നടത്തുന്ന കൊള്ളക്ക് സി പിഎം എന്ന പാര്‍ട്ടി കാവല്‍ നില്‍ക്കുകയാണെന്ന് മാത്യു കുഴല്‍ നാടന്‍ ആരോപിച്ചു. വീണാ വിജയന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എക്‌സാ ലോജിക്ക് കമ്പനിയില്‍ നിന്നും 1.72 കോടി രൂപ കൈപ്പററിയത് സേവനങ്ങള്‍ നല്‍കിയത് കൊണ്ടാണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇറക്കിയ പത്രക്കുറിപ്പിലുള്ളത്. എന്നാല്‍ തനിക്ക് യാതൊരു സേവനവും ആ കമ്പനി നല്‍കിയിട്ടില്ലന്ന് ആ കര്‍ത്തായുടെ കമ്പനിയായ സി എം ആര്‍ എല്‍ പറയുന്നു കാര്യവും വീണയുടെ പിതാവ് വലിയൊരു രാഷ്ട്രീയ നേതാവായത് കൊണ്ടാണ് അവര്‍ക്ക് ഈ പണം ലഭിച്ചതെന്ന് ഇന്‍കം ടാക്‌സ് അധികൃതരും പറയുന്നു.

ഈ പണം തികഞ്ഞ കൈക്കൂലി തന്നെയാണ്. ആ പണം ഇരിക്കുന്നത് പിണറായിയുടെ മടിയിലോ അല്ലങ്കില്‍ അദ്ദേഹത്തിന്റെ കുടുംബത്തിലോ ആണ്. താന്‍ ഈ വിഷയം ഉന്നയിക്കുന്ന യഥാര്‍ത്ഥ കമ്യുണിസ്റ്റുകാരന്റെ മനസറിഞ്ഞിട്ടാണെന്നും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു.

എന്നാല്‍ സഭയിലില്ലാത്തവരെക്കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നു ഇത് സഭാ രേഖയില്‍ ഉണ്ടാകാന്‍ പാടില്ലന്നും മന്ത്രി എംബി രാജേഷ് സ്പീക്കറോട് ആവശ്യപ്പെട്ടു. ചട്ടങ്ങള്‍ പരിശോധിച്ച് മറുപടി നല്‍കാമെന്നാണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ മറുപടി പറഞ്ഞു. ഭരണപക്ഷ ബഞ്ചുകളില്‍ നിന്നും കടുത്ത പ്രതിഷേധമാണ് മാത്യു കുഴല്‍നാടനെതിരെ ഉയര്‍ന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം