'അങ്ങനെ അങ്ങ് ഒലിച്ചു പോകുന്ന പാര്‍ട്ടിയല്ല സിപിഎം'; തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമം നടന്നെന്ന് മുഖ്യമന്ത്രി

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമമുണ്ടായെന്ന ആരോപണത്തിന് പിന്നാലെ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നാളെ ലഭിക്കുമെന്നും പിണറായി പറഞ്ഞു. അഴീക്കോടന്‍ രാഘവന്റെ 53-ാം രക്തസാക്ഷിദിനത്തോനടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൂരം എങ്ങനെ അലങ്കോലപ്പെടുത്താനുള്ള ശ്രമം നടന്നു. അത് എല്ലാര്‍ക്കും ബോധമുളള കാര്യമാണ്. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കാന്‍ സര്‍ക്കാര്‍ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോട്ടില്‍ എന്താണെന്ന് അറിയില്ല. നാളെ റിപ്പോര്‍ട്ട് കയ്യില്‍ കിട്ടുമെന്നും ഓഫീസില്‍ ചെന്ന ശേഷം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടിയന്തിരാവസ്ഥയ്ക്കു ശേഷം ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ നടന്ന നാല് ഉപതിരഞ്ഞെടുപ്പുകളില്‍ സിപിഐഎം വലിയ തിരിച്ചു വരവ് നടത്തി. അങ്ങനെ അങ്ങ് ഒലിച്ചു പോകുന്ന പാര്‍ട്ടിയല്ല സിപിഎം എന്ന് വലത് മാധ്യമങ്ങളെ ഓര്‍മ്മിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു സര്‍ക്കാര്‍ എന്നു പറയുന്നത് നാടിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

അവിടെ നിക്ഷിപ്ത താത്പര്യക്കാരുണ്ടാവാം. അവര്‍ക്കുവേണ്ടി വഴങ്ങി കൊടുക്കേണ്ടവരാണോ സര്‍ക്കാര്‍ എന്നുചോദിച്ച മുഖ്യമന്ത്രി അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താമെന്നും ഇല്ലെങ്കില്‍ സര്‍ക്കാര്‍ അതിന്റെ വഴിക്ക് നീങ്ങുമെന്നും പിണറായി അറിയിച്ചു. തൃശൂര്‍ പൂരം സംബന്ധിച്ച് 300 പേജുള്ള റിപ്പോര്‍ട്ടാണ് എഡിജിപി സമര്‍പ്പിച്ചത്.

Latest Stories

'ആശയുടെ ദുര്‍പ്രചാരണത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണം'; ചര്‍ച്ചയായി എംഎം ലോറന്‍സിന്റെ പഴയ ഫേസ്ബുക്ക് കുറിപ്പ്

സഞ്ജു സാംസൺ തിരികെ ഇന്ത്യൻ ജേഴ്‌സിയിൽ; ആഭ്യന്തര ടൂർണമെന്റുകളിൽ താരത്തിന് വീണ്ടും അവസരം

ഇവൈ ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ മരണം; പ്രതികരണത്തില്‍ വിശദീകരണവുമായി നിര്‍മ്മല സീതാരാമന്‍

"മെസി കേമൻ തന്നെ, പക്ഷെ ഞാൻ അദ്ദേഹത്തെ തിരഞ്ഞെടുക്കില്ല"; ഗാരത് ബെയ്ൽ തിരഞ്ഞെടുത്തത് ആ ഇതിഹാസത്തെ

സംസ്ഥാനത്ത് വീണ്ടും ആശങ്ക പരത്തി എംപോക്‌സ് വകഭേദം; ക്ലേഡ് 1 ബി സ്ഥിരീകരിച്ചത് മലപ്പുറത്ത്

"എന്റെ തന്ത്രം ആർക്കും പ്രവചിക്കാൻ സാധിക്കില്ല"; ബംഗ്ലാദേശിനെ പൂട്ടിയത് എങ്ങനെ എന്ന് പറഞ്ഞ് രോഹിത്ത് ശർമ്മ

സോണിയ ഗാന്ധിയ്‌ക്കെതിരെ വിവാദ പരാമര്‍ശം; കങ്കണ റണാവത്തിനോട് തെളിയിക്കാന്‍ വെല്ലുവിളിച്ച് കോണ്‍ഗ്രസ് മന്ത്രി

'കെ.എൽ രാഹുൽ പരാജയപ്പെടണം എന്ന് രോഹിത്ത് ആഗ്രഹിച്ചു', പ്രസ്ഥാവനയെ കുറിച്ച് റിഷഭ് പന്ത് തുറന്ന് പറയുന്നതിങ്ങനെ

ടെർ സ്റ്റെഗൻ്റെ പരിക്ക് സംബന്ധിച്ച് ഔദ്യോഗിക അപ്‌ഡേറ്റ് നൽകി ബാഴ്‌സലോണ

എംപോക്‌സ് രോഗം, ആലപ്പുഴയിലും ആശ്വാസം; നിരീക്ഷണത്തിലുണ്ടായിരുന്ന രോഗിയുടെ ആദ്യ ഫലം നെഗറ്റീവ്