Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

ശ്രീജിത്തിന്റെ വീട് കോടിയേരി സന്ദര്‍ശിക്കും, വയല്‍കിളികളുമായി ചര്‍ച്ച നടത്തും; ജനകീയ വിഷയങ്ങളില്‍ സിപിഎം നിലപാട് മയപ്പെടുത്തുന്നു

, 6:09 pm

വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സിപിഎം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിക്കും.ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വരാപ്പുഴയില്‍ പാര്‍ട്ടി നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിന് ശേഷമായിരിക്കും വസതി സന്ദര്‍ശിക്കുക. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തത് വന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

പറവൂരിലെത്തിയ മുഖ്യമന്ത്രി ശ്രീജിത്തിന്റെ കുടുംബത്തെ അവഗണിച്ചതിന് പല കോണില്‍ നിന്നും എതിര്‍പ്പുകളുമുയര്‍ന്നിരുന്നു. ശ്രീജിത്തിന്റെ കുടുംബത്തെ ഏറ്റെടുക്കണമെന്ന് പാര്‍ട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു. കസ്റ്റഡി മരണം നടന്ന് ആഴ്ചകള്‍ പിന്നിട്ടതിന് ശേഷമാണ് പാര്‍ട്ടി ഇങ്ങനെ ഒരു നിലപാടെടുക്കുന്നത്.

കേസന്വേഷണം തൃപ്തികരമായി മുന്നോട്ടു പോകുമ്പോഴും പാര്‍ട്ടിയും സര്‍ക്കാരും ശ്രീജിത്തിന്റെ കുടുംബത്തെ അവഗണിക്കുന്നത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. കൂടാതെ, കണ്ണൂരിലെ വയല്‍കിളി സമരത്തിലും പതിവ് ധാര്‍ഷ്ട്യം വെടിയാന്‍ പാര്‍ട്ടി തയ്യാറായിട്ടുണ്ട്. വയല്‍കിളി പ്രവര്‍ത്തകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കോടിയേരി പ്രഖ്യാപിച്ചത് ഇതിന്റെ സൂചനയാണ്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും പ്രതിച്ഛായയ്ക്ക് ഏറെ കോട്ടമേല്‍പ്പിച്ച വരാപ്പുഴ കേസിലും ജനപക്ഷത്തേക്ക് സിപിഎം മാറുന്നത്.

ഹൈദരാബാദില്‍ നടന്ന പാര്‍ട്ടികോണ്‍ഗ്രസില്‍ കേരള ഘടകത്തിന്റെ ലൈന്‍ പരാജയപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് ഈ നിലപാട് മാറ്റമുണ്ടായതെന്നതും ശ്രദ്ധേയമാണ്.

Advertisement