കൊലയിൽ സി.പി.എമ്മിന് പൂർണ പങ്ക്; പാർട്ടി അറിയാതെ ഒന്നും നടക്കില്ലെന്ന് വി.ഡി സതീശൻ

പെരിയ ഇരട്ടക്കൊല കേസ് സി.പി.ഐ.എം അറിഞ്ഞു കൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഷ്ട്രീയ കൊലപാതകങ്ങളില്‍ പങ്കില്ലെന്ന സി.പി.ഐ.എമ്മിന്റെ സ്ഥിരം കെട്ടുകഥ പൊളിഞ്ഞെന്നും കേസിൽ ആദ്യവസാനം സി.പി.ഐ.എം നേതാക്കൾക്ക് പങ്കുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.

തീവ്രവാദ സംഘടനകള്‍ കൊലപാതകം നടത്തുന്നതിനേക്കാള്‍ ക്രൂരമായി കൊല നടത്തുന്നവരാണ് സി.പി.ഐ.എം. ഇരയെ കണ്ടെത്തുക, ഇരയെ കൊല്ലാനുള്ള സംഘത്തെ കണ്ടെത്തുക, അവര്‍ക്ക് ആയുധങ്ങള്‍ കൊടുക്കുക, വാഹനങ്ങള്‍ കൊടുക്കുക, വേറെ പ്രതികളെ ഹാജരാക്കുക, സര്‍ക്കാരും കൂടിയുള്ളപ്പോള്‍ കേസിനെ ദുര്‍ബലപ്പെടുത്തുക, പ്രതികളുടെ കുടുംബത്തെ സംരക്ഷിക്കുക, ഇങ്ങനെ കൊലപാതകം നടത്തുന്ന സംഘടന ലോകത്തെങ്ങുമില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു.

പെരിയ കൊലക്കേസില്‍ 19, 20 വയസ്സുള്ള ചെറിയ കുട്ടികളാണ് കൊല ചെയ്യപ്പെട്ടത്. വല്ലവന്റേയും മക്കളുടെ തല വെട്ടിയും നെഞ്ച് വെട്ടിപ്പിളര്‍ന്നും വീര്‍ത്തവരാണ് സി.പി.ഐ.എം എന്ന് ഒന്നു കൂടി വ്യക്തമായി. കോണ്‍ഗ്രസിന്റെ ആരോപണം സത്യമാണെന്ന് തെളിഞ്ഞു. പാര്‍ട്ടി അറിയാതെ ഒരീച്ച പോലും പറക്കില്ല. എത്ര കോടി രൂപയാണ് കൊലയാളികളെ സംരക്ഷിക്കാന്‍ ഖജനാവില്‍ നിന്ന് ചെലവാക്കിയത്. സിബിഐ അന്വേഷിച്ചാല്‍ സത്യം പുറത്ത് വരുമെന്നതിനാലാണ് അതിനെ എതിര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെ കൂപ്പണ്‍ കൗണ്ടറിലേക്ക് ആളുകള്‍ ഇടിച്ചു കയറി; തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഭീമ-കൊറേഗാവ് എൽഗർ പരിഷത്ത് കേസിൽ റോണ വിൽസണും സുധീർ ധവാലെയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; ആറ് പേര് ഇപ്പോഴും ജയിലിൽ തുടരുന്നു

താലിബാൻ്റെ അഭ്യർത്ഥന പ്രകാരം അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യ

അഞ്ചടിച്ച് അഞ്ച് കളിയുടെ വിജയരഹിത യാത്രക്ക് അവസാനം കുറിച്ച് ഗോകുലം കേരള

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

അപ്രതീക്ഷിതം, കിവീസ് സൂപ്പര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു!

ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കലകിരീടം വടക്കുന്നാഥന്റെ മണ്ണിൽ

അവന്‍ വേറെ ലോകത്താണ്, എപ്പോള്‍ വീട്ടിലേക്ക് തിരികെ എത്താം എന്നതിലാവും അവന്‍റെ ആദ്യ പരിഗണന; ഇന്ത്യന്‍ താരത്തെ കുറിച്ച് ഓസീസ് ഇതിഹാസം

'ദീദിക്ക് നന്ദി'യെന്ന് കെജ്രിവാള്‍; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ

നടക്കേണ്ടത് 5 ദിവസത്തെ ടെസ്റ്റ് മത്സരം, നടന്നത് ഏകദിനത്തെക്കാൾ ചെറിയ പോരാട്ടം; സൗത്താഫ്രിക്കയുടെ നാണകെട്ട റെക്കോഡ് ഇങ്ങനെ