ആരോപണങ്ങള്‍ ശത്രുക്കള്‍ ആയുധമാക്കുന്നു; സര്‍ക്കാരിനെയും പാര്‍ട്ടിയെയും ആക്രമിക്കുന്നു; തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കരുത്; അന്‍വറിനോട് അപേക്ഷിച്ച് സിപിഎം, അസാധാരണം

പി വി അന്‍വര്‍ എം എല്‍ എ സ്വീകരിക്കുന്ന നിലപാടുകള്‍ ശത്രുക്കള്‍ക്ക് സര്‍ക്കാരിനെയും പാര്‍ടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്. അന്‍വര്‍ നിലപാടുകള്‍ തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ത്ഥിച്ചു.

പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എം.എല്‍.എ എന്ന നിലയിലാണ് നിയമസഭ യിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്. അദ്ദേഹം സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമാണ്.

ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്. പരാതി യുടെ കോപ്പി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ട്ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ടിയുടെ പരിഗണനയിലു മാണ്. വസ്തുതകള്‍ ഇതായിരിക്കെ ഗവണ്‍മെന്റിനും, പാര്‍ട്ടിക്കുമെ തിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയാണ്. പി.വി അന്‍വര്‍ എം.എല്‍.എയുടെ ഈ നിലപാടിനോട് പാര്‍ട്ടിക്ക് യോജിക്കാന്‍ കഴിയുന്നതല്ല.

പി.വി അന്‍വര്‍ എം.എല്‍.എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് ഗവണ്‍മെന്റിനേയും, പാര്‍ടിയേയും അക്ര മിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിക്കുന്നു. സിപിഎം അസാദാരണമായാണ് ഇങ്ങനെ ആരോപണം ഉയര്‍ത്തരുതെന്ന് എംഎല്‍എയോട് അഭ്യര്‍ത്ഥിക്കുന്നത്.

Latest Stories

റൊണാൾഡോയുടെ മൂന്ന് വിരലുകൾ ഉയർത്തിയുള്ള പുതിയ ഗോൾ ആഘോഷത്തിന്റെ പിന്നിലെ രഹസ്യമെന്ത്

വെടിയുതിര്‍ത്താല്‍ ഷെല്ലുകള്‍ കൊണ്ട് മറുപടി നല്‍കും; ഭീകരവാദം അവസാനിപ്പിക്കുന്നതുവരെ പാകിസ്ഥാനുമായി ചര്‍ച്ചകള്‍ക്കില്ലെന്ന് അമിത്ഷാ

സിപിഎം മുഖപത്രം മോഹന്‍ലാലിന്റെ അമ്മയെ 'കൊന്നു'; സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം; ഒടുവില്‍ മാപ്പ് പറഞ്ഞ് ദേശാഭിമാനി

WTC 2023-25: ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ വിജയിച്ചതിന് ശേഷമുള്ള ഏറ്റവും പുതിയ ചിത്രം ഇങ്ങനെ

ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യ ചരിത്ര സ്വർണ്ണത്തിനരികിൽ

മലിനീകരണ പ്രശ്‌നം, മെഴ്‌സിഡിസ് ബെന്‍സിന് നോട്ടീസ്; മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

വിജയ്‌ക്കൊപ്പം ഗോസിപ്പ് കോളങ്ങളില്‍ സിമ്രാനും! നടിയുടെ അഭ്യര്‍ത്ഥന തള്ളി ദളപതി? മാപ്പ് പറയാന്‍ ആവശ്യപ്പെട്ട് നടി

IND vs BAN: കന്നി ടെസ്റ്റ് വിജയത്തില്‍ തൃപ്തനോ?, ഗംഭീറിന്‍റെ പ്രതികരണം ഇങ്ങനെ

കേരളത്തില്‍ അടുത്ത രണ്ടു ദിവസം ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള - കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം നിരോധിച്ചു

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തരുത്, പരസ്യ പ്രസ്താവനകളില്‍ നിന്ന് പിന്മാറണം; പിവി അന്‍വറിന് ശാസനയുമായി സിപിഎം