'സിപിഎംകാരൻ പൊലീസ് സ്റ്റേഷനിൽ എത്തിയാൽ ലോക്കപ്പ്, ബിജെപികാരനാണെങ്കിൽ തലോടൽ'; പത്തനംതിട്ട സമ്മേളനത്തില്‍ വിമർശനം

സിപിഎം ജില്ലാ സമ്മളനത്തില്‍ കേരളാ പൊലീസിന് രൂക്ഷ വിമര്‍ശനം. പൊലീസ് സ്റ്റേഷനിൽ എത്തുന്നത് സിപിഎംകാരനാണെങ്കിൽ ലോക്കപ്പ് ഉറപ്പാണ്. ബിജെപികാരനാണെങ്കിൽ തലോടലും. സർക്കാർ സംവിധാനങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകർക്ക് ഒരു പരിഗണനയും ലഭിക്കുന്നില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

ബിജെപിയിൽ നിന്ന് വരുന്നവരെ പശ്ചാത്തലം നോക്കാതെ പാർട്ടിയിൽ എടുക്കുന്നത് അപകടകരമാണ്. ജില്ലാ നേതൃത്വത്തിന് ഇക്കാര്യത്തിൽ വീഴ്ച പറ്റുന്നു. ജി സുധാകരനെ നിയന്ത്രിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ശ്രദ്ധ കിട്ടാൻ ജി സുധാകരൻ വായിൽ തോന്നുന്നത് വിളിച്ചുപറയുന്നു. അത് പാർട്ടിക്ക് ദോഷകരമാകുന്നുവെന്നാണ് വിമർശനം.

ഇപി ജയരാജനെതിരെയും വിമർശനം ഉയര്‍ന്നു. ഇപി ജാവ്ദേക്കറെ കണ്ടതല്ല പ്രശ്നം, ദല്ലാൾ നന്ദകുമാറുമായി ഇപിക്ക് എന്തു ബന്ധമെന്ന് പ്രതിനിധികൾ ചോദിച്ചു. മുഖ്യമന്ത്രി വൈകിട്ടോടെ സമ്മേളനത്തിന് എത്തിയേക്കും. പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകളിൽ മുഖ്യമന്തി നേരിട്ട് പങ്കെടുക്കും.

ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടേറിയറ്റ് അംഗങ്ങൾ തമ്മിലടിച്ചത് മിനിറ്റുകൾക്കുള്ളിൽ ചാനൽ വാർത്തയായെന്നും വിമര്‍ശനം ഉയര്‍ന്നു. വാർത്ത ചോർത്തിയവരെ കണ്ടെത്താൻ കവടി നിരത്തേണ്ടെന്നും പ്രതിനിധികള്‍ തുറന്നടിച്ചു.

Latest Stories

അമിത്ഷായ്ക്ക് അംബേദ്കറോട് പുച്ഛം; ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സാമ്പത്തിക നയമാണെന്ന് മുഖ്യമന്ത്രി

ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ജലദോഷത്തിന് കാരണമാകുന്ന സാധാരണ ശ്വസനപ്രശ്‌നം; ആശങ്ക വേണ്ടെന്ന് ഡിജിഎച്ച്എസ്

അല്ലു അര്‍ജുന് ആശ്വാസം; പുഷ്പ ടു റിലീസിനിടെ സ്ത്രീ മരിച്ച കേസില്‍ ജാമ്യം

'നിങ്ങളുടെ സേവനങ്ങള്‍ക്ക് പെരുത്ത നന്ദി', ഹിറ്റ്മാന്‍ യുഗം അവസാനിച്ചു, നിര്‍ണായക തീരുമാനം രോഹിത്തിനെ അറിയിച്ച് സെലക്ടര്‍മാര്‍

വടകര കാരവാന്‍ അപകടം; യുവാക്കളുടെ മരണകാരണം കണ്ടെത്തി എന്‍ഐടി സംഘം

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു; അപകടം ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം

BGT 2024-25: 'കോഹ്‌ലിയുടെ പ്രശ്നം ഷോട്ട് സെലക്ഷനല്ല, അത് മറ്റൊന്ന്'; നിരീക്ഷണവുമായി ഗവാസ്കര്‍

ആ ഓസീസ് താരം ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍...; മാരക കോമ്പിനേഷന്‍ അവതരിപ്പിച്ച് ശാസ്ത്രി

മറക്കാനാവാത്തത് കൊണ്ടാണ് വന്നത്..; എംടിയുടെ വസതിയില്‍ കണ്ണീരോടെ മമ്മൂട്ടി

കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷൻ എംഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം