നരേന്ദ്ര മോദി നടപ്പാക്കുന്നത് ആര്‍എസ്എസിന്റെയും കോര്‍പറേറ്റുകളുടെയും വമ്പന്‍ പദ്ധതികള്‍; ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് ആകുന്നില്ലെന്ന് സിപിഎം

ആര്‍എസ്എസിന്റെയും കോര്‍പറേറ്റ് മുതലാളിമാരുടെയും വമ്പന്‍ പദ്ധതികളാണ് നരേന്ദ്ര മോദി നടപ്പാക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. സിഎഎ നിയമം വേഗത്തില്‍ നടപ്പാക്കുന്നത് ആര്‍എസ്എസ് പദ്ധതിയാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയും 50 വര്‍ഷംകൊണ്ട് ലോകം തന്നെ വെട്ടിപ്പിടിക്കുകയുമാണ് ആര്‍എസ്എസിന്റെ മറ്റൊരു പദ്ധതി.

ഇനിയും ഇവര്‍ അധികാരത്തില്‍ വന്നാല്‍ തെരഞ്ഞെടുപ്പ് ഓര്‍മയാകും. ബിജെപിയെ തകര്‍ക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും പതിനായിരക്കണക്കിന് യുവാക്കള്‍ രംഗത്തുവരണം. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് ആകുന്നില്ല. പ്രത്യയശാസ്ത്ര ഉള്‍ക്കാഴ്ചയും സാമൂഹ്യ വിക്ഷണവും കോണ്‍ഗ്രസിനില്ല. ഇത് രണ്ടുമില്ലാത്തത് കൊണ്ടാണ് ആരുവിളിച്ചാലും കോണ്‍ഗ്രസ് നേതാക്കള്‍ കൂടെപ്പോകുന്നത്.

രാഷട്രീയ തട്ടിപ്പാണ് ഇലക്ടറല്‍ ബോണ്ട്. ഇടതുപക്ഷത്തിന്റെ സുതാര്യത ഇതിലൂടെ തുറന്നുകാട്ടപ്പെട്ടു. ഇടതുപക്ഷ പാര്‍ടികള്‍ക്ക് മാത്രമേ വര്‍ഗീയ ശക്തികളെ തടയാനാകൂ. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിന്റെ പ്രതിനിധികള്‍ പാര്‍ലമെന്റില്‍ എത്തണമെന്നും വിജയരാഘവന്‍ പറഞ്ഞു.

Latest Stories

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍

എന്റെ പൊന്ന് സഞ്ജു ഒരു റൺ എങ്കിൽ ഒരു റൺ എടുക്കണേ മോനെ, മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ നാണക്കേട്; അപമാന ലിസ്റ്റിൽ മുന്നിൽ രോഹിതും കോഹ്‌ലിയും

കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയുടെ വ്യാജ പതിപ്പുകൾ വ്യാപകം; വിറ്റഴിക്കാത്ത 7,000 ക്ലബ്ബ് ജേഴ്സികൾ നശിപ്പിച്ചു