സിപിഎം തിരുവാതിര വിവാദം; തിരുവനന്തപുരത്ത് ക്ഷമാപണം, തൃശൂരിൽ ന്യായീകരണം

തിരുവനന്തപുരത്തെ മെഗാ തിരുവാതിര വിവാദത്തിൽ ക്ഷമാപണം നടത്തി സിപിഎം. സ്വാഗതസംഘം കൺവീനർ അജയകുമാറാണ് തിരുവാതിര വിവാദത്തിൽ ക്ഷമാപണം നടത്തിയത്. തിരുവനന്തപുരം ജില്ലാ സമ്മേളനം അവസാനിക്കും മുമ്പായിരുന്നു ക്ഷമാപണം. അതേസമയം, തൃശൂരിലെ തിരുവാതിരയെ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി ന്യായീകരിച്ചു. തിരുവാതിര നിരോധിച്ച കലാരൂപമല്ലെന്നാണ് എം എം വര്‍ഗ്ഗീസ് പ്രതികരിച്ചത്. കോവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ലെന്നും 80 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. തെക്കുംകരയില്‍ ന്യൂട്രോണ്‍ ബോംബുണ്ടാകിയതുപോലെയാണ് പ്രചാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു. അതിനിടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനം നടന്നതെന്നും മറ്റുള്ള വിമർശനങ്ങൾ സാധാരണമാണെന്നും ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.

തിരുവാതിര നടത്തിയ ദിവസവും പാട്ടിലെ വരികളും സഖാക്കൾക്ക് വേദന ഉണ്ടാക്കിയതായി മനസിലാക്കുന്നുവെന്നും. അങ്ങനെ സംഭവിച്ചതിൽ ക്ഷമ ചോദിക്കുന്നു എന്നുമാണ് സ്വാഗതസംഘം കൺവീനർ അജയൻ പറഞ്ഞത്.

ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് ധീരജിന്റെ ചിത അണയും മുൻപ് 500ലേറെപ്പേരെ സംഘടിപ്പിച്ച് തിരുവനന്തപുരത്ത് തിരുവാതിരക്കളി നടത്തിയതിന് എതിരെയാണ് വിമർശനം ഉയർന്നത്. ഇതോടൊപ്പം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്നും ആരോപണമുയർന്നു. മുതിർന്ന നേതാവ് എം.എ ബേബി അടക്കമുള്ള നേതാക്കൾ പരിപാടിയിൽ സന്നിഹിതരായിരുന്നു. തിരുവാതിര വിവാദമായതോടെ തിരുവാതിരക്കളിയിൽ സിപിഎം സംസ്ഥാന നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. രക്തസാക്ഷിയെ അപമാനിക്കുന്ന തരത്തിലായിപ്പോയി തിരുവാതിരയെന്നും പാർട്ടി വികാരം മനസിലാക്കി ഇത്  മാറ്റിവയ്ക്കണമായിരുന്നു എന്നുമുള്ള  നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. ഇക്കാര്യത്തിൽ ജില്ലാ നേതൃത്വവും വീഴ്ച സമ്മതിച്ചിരുന്നു.

തിരുവനന്തപുരത്തെ വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് വിമർശനങ്ങളെയെല്ലാം അവഗണിച്ച് തൃശൂരിലും പാർട്ടി സമ്മേളനത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചത്. നൂറിലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയായിരുന്നു സംഘാടകർ.

Latest Stories

സ്ലെഡ്ജിങ്ങിൽ വിരാട് കോഹ്‌ലി അവന്റെ അടുത്ത പോലും വരില്ല, അമ്മാതിരി സംസാരമാണ് ആ താരത്തിന്റേത് ; തുറന്നടിച്ച് ചേതേശ്വർ പൂജാര

'പുഷ്പ 2'വില്‍ പ്രതിസന്ധി? തമ്മിലടിച്ച് നിര്‍മ്മാതാവും സംഗീതസംവിധായകനും; രവി ശങ്കറിനെതിരെ ആരോപണങ്ങളുമായി ദേവി ശ്രീ പ്രസാദ്

സൂര്യവന്‍ശിയുടെ പ്രായം 13 അല്ല?; മെഗാ ലേലത്തിന് പിന്നാലെ താരത്തിന്‍റെ പിതാവ് രംഗത്ത്

ഷിയാസ് കരീം വിവാഹിതനായി

ആ ടീം ലേലത്തിൽ എടുക്കാത്തതിൽ ആ ഇന്ത്യൻ താരം സന്തോഷിക്കും, അവിടെ ചെന്നാൽ അവന് പണി കിട്ടുമായിരുന്നു; ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ

ഐപിഎൽ 2025: അവനാണ് ലേലത്തിലെ ഏറ്റവും വിലയേറിയ കളിക്കാരൻ

ആറു വയസുകാരനായ ദളിത് വിദ്യാര്‍ഥിയെക്കൊണ്ട് സഹപാഠിയുടെ ഛര്‍ദി വാരിപ്പിച്ചു! നെടുങ്കണ്ടത്ത് അധ്യാപികയ്‌ക്കെതിരെ പരാതി

IPL 2025: മെഗാ ലേലത്തില്‍  വില്‍ക്കപ്പെടാത്ത കളിക്കാര്‍, ലിസ്റ്റില്‍ വമ്പന്മാര്‍!

തിയേറ്ററുകളെ കീഴടക്കിയതിന് ശേഷം ദുൽഖറിന്റെ ലക്കി ഭാസ്കർ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു

അയാളെ കണ്ടാല്‍ ഏത് ബാറ്ററും ഒന്ന് വിറയ്ക്കും, തെറ്റായ ഷോട്ടുകള്‍ കളിക്കും; എതിരാളികളുടെ ലക്ഷ്യം തെറ്റിക്കുന്ന ഇന്ത്യയുടെ സില്‍വിയോ