'സിപിഎം സംഘപരിവാറുമായി സന്ധി ചെയ്യുന്നു'; സിപിഎം നയത്തെ പരിഹസിച്ച് വി ഡി സതീശൻ

മോദി സർക്കാർ ഫാസിസ്റ്റ് സർക്കാർ അല്ലെന്ന സിപിഎം നിലപാടിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎം സംഘപരിവാറുമായി സന്ധി ചെയ്യുന്നുവെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.
‘പ്രതിലോമകരമായ ഹിന്ദുത്വ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമവും പ്രതിപക്ഷത്തെയും ജനാധിപത്യത്തെയും അടിച്ചമര്‍ത്താനുള്ള ത്വരയും പ്രകടമാക്കുന്നത് നവഫാസിസ്റ്റ് സ്വഭാവമാണ്’ എന്നാണ് കരട് പ്രമേയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെക്കുറിച്ചുള്ള സിപിഐഎം കാഴ്ചപ്പാട്.

ആകമാന ഇടതുപക്ഷവും അതുവരെ വിശ്വസിച്ചിരുന്നത് മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് ആണെന്നുതന്നെയാണ്. പക്ഷേ അങ്ങനെയല്ലെന്ന് പറയുന്നു, ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികളില്‍ പ്രബലരായ സിപിഐഎം. കരട് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് കേന്ദ്രകമ്മിറ്റി സംസ്ഥാന ഘടകങ്ങള്‍ക്കയച്ച രഹസ്യരേഖയില്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ‘നവഫാസിസ്റ്റ് സ്വഭാവങ്ങളുടെ പ്രകടനം എന്നതുകൊണ്ട് പാര്‍ട്ടി ഉദ്ദേശിക്കുന്നത് ഫാസിസത്തിലേക്കുള്ള പ്രവണത എന്നു മാത്രമാണ്. എന്നുവെച്ചാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പൂര്‍ണമായും നവഫാസിസ്റ്റുകളായി മാറിയിട്ടില്ല. ഇന്ത്യയെ നവഫാസിസ്റ്റ് രാജ്യമെന്നും പറയാറായിട്ടില്ല’.

പ്രമേയം ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ഹിന്ദുത്വ-കോര്‍പ്പറേറ്റ് ഭരണം നവഫാസിസമായി വളരാനുള്ള അപകട സാധ്യതയെക്കുറിച്ചാണെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരാണെന്ന സിപിഐ, സിപിഐ എംഎല്‍ പാര്‍ട്ടികളുടെ നിലപാട് തള്ളിക്കൊണ്ടാണ് സിപിഐഎമ്മിന്റെ വിശദീകരണം. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ അല്ലെന്ന നിലപാട് സിപിഐഎമ്മിന് തിരുത്തേണ്ടി വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ആര്‍എസ്എസ് പൂര്‍ണമായും ഫാസിസ്റ്റ് സംഘടനയാണ്. ആ സംഘടന നയിക്കുന്ന മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ തന്നെയെന്നാണ് സിപിഐ നിലപാട്.

Latest Stories

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി; നടപടി മൊഴി മാറ്റാതിരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷപ്രകാരം

KKR VS CSK: എന്റെ ടീമിലെ വാഴ നീയാണ്, എന്തൊരു പരാജയമാണ് നീ; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി റിങ്കു സിങ്

'കെ സുധാകരന്‍ തുടരട്ടെ പിണറായി ഭരണം തുലയട്ടെ'; കെപിസിസി ഓഫീസിന് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡ്; നേതൃത്വത്തെ തുടരെ പ്രതിസന്ധിയിലാക്കി സുധാകര പക്ഷം

പത്ത് ലക്ഷം തലയ്ക്ക് വില, ടിആര്‍എഫിന്റെ ഇപ്പോഴത്തെ തലവന്‍ ഷെയ്ഖ് സജ്ജാദ് ഗുള്‍; കേരളത്തിലും പഠിച്ചിരുന്നതായി എന്‍ഐഎ റിപ്പോര്‍ട്ട്

INDIAN CRICKET: ഇന്ത്യക്ക് വൻ തിരിച്ചടി, ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പാഡഴിച്ച് രോഹിത് ശർമ്മ; ഞെട്ടലോടെ ക്രിക്കറ്റ് ലോകം

തനിക്ക് നഷ്ടപ്പെട്ട മകനുവേണ്ടിയുള്ള തിരിച്ചടിയാണിത്; കൊല്ലപ്പെട്ട 26 പേരും ഇന്ന് സമാധത്തോടെ വിശ്രമിക്കുമെന്ന് ആദില്‍ ഹുസൈന്‍ ഷായുടെ കുടുംബം

മസൂദ് അസറിന്റെ ബന്ധുക്കളുടെ സംസ്‌കാരത്തില്‍ പാക് സൈന്യം; ഇനി ആരും കരുണ പ്രതീക്ഷിക്കരുതെന്ന് മുംബൈയ് ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ മസൂദ് അസര്‍

പാകിസ്ഥാന്‍ വെടിയുതിര്‍ക്കുന്നത് സാധാരണക്കാരായ കശ്മീരികള്‍ക്ക് നേരെ; പൂഞ്ചില്‍ നടന്ന പാക് ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു; ഓപ്പറേഷന്‍ സിന്ദൂറില്‍ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് രാജ്‌നാഥ് സിംഗ്

ഓപ്പറേഷന്‍ സിന്ദൂര്‍: എവിടെയെല്ലാം, എങ്ങനെ?

തിരിച്ചടിച്ചു എന്നൊക്കെ കേട്ടാല്‍ ആവേശമോ അഭിമാനമോ തോന്നില്ല; സമാധാനത്തോളം വലുതല്ല മറ്റൊന്നും, ഓപ്പറേഷന്‍ സിന്ദൂരയെ വിമര്‍ശിച്ച് എസ് ശാരദക്കുട്ടി