പി സരിന് പിന്തുണ നല്‍കാന്‍ സിപിഎം; സ്ഥാനാര്‍ത്ഥിയാക്കുന്നത് ഗുണം ചെയ്യുമെന്ന് സെക്രട്ടേറിയറ്റ് യോഗം

പാലക്കാട് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി സരിന്‍ സിപിഎമ്മിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ പരാജയപ്പെട്ടാല്‍ അത് രാഹുല്‍ ഗാന്ധിയുടെ പരാജയമാകുമെന്നാണ് വിമര്‍ശിച്ചത്.

പി സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തിയിരുന്നു. എന്നാല്‍ സരിന് പിന്തുണ നല്‍കാനാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. സരിനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കുന്നത് സിപിഎമ്മിന് ഗുണം ചെയ്യുമെന്നും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ തിരുത്തലുണ്ടായില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കുമെന്നും സ്ഥാനാര്‍ത്ഥി ചര്‍ച്ച പ്രഹസനമാണെന്നും സരിന്‍ പറഞ്ഞിരുന്നു. എന്നാല്‍ സരിന്‍ വൈകാരികമായി പ്രതികരിക്കരുതെന്ന് സരിനോട് അപേക്ഷിച്ചിരുന്നതായും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

Latest Stories

പാലക്കാട് രാഷ്ട്രീയം ചുട്ടുപൊള്ളുന്നു; ഡോ പി സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും; നിര്‍ണായക പത്രസമ്മേളനം രാവിലെ പത്തിന്; അവസരം മുതലാക്കാന്‍ സിപിഎം

പി സരിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ നേതൃയോഗം വിളിച്ച് കെപിസിസി; കെ സുധാകരന്റെ കണ്ണൂരിലെ പരിപാടികള്‍ റദ്ദാക്കി

റിഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിന്‌ കൊടുത്തത് മുട്ടൻ പണി; ടീമിന്റെ സഹ ഉടമയുമായി തർക്കം; സംഭവം ഇങ്ങനെ

"രോഹിത്ത് ശർമ്മയേക്കാൾ കേമനായ ക്യാപ്‌റ്റൻ മറ്റൊരാളാണ്, പക്ഷെ ഹിറ്റ്മാനെക്കാൾ താഴെയുള്ള ക്യാപ്‌റ്റൻ കൂടെ ഇന്ത്യൻ ടീമിൽ ഉണ്ട്"; നമാന്‍ ഓജയുടെ വാക്കുകൾ ഇങ്ങനെ

സില്‍വര്‍ ലൈന്‍ കേരളത്തില്‍ സാധ്യമാകുമോ? കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

"ഞങ്ങളെ സഹായിച്ചത് ആരാധകർ, ഒരിക്കലും ആ കടപ്പാട് മറക്കില്ല"; നന്ദി അറിയിച്ച് ലൂയിസ് ഹെൻറിക്കെ

വുഡ്‌ലാന്റ് ഇന്ത്യയില്‍ ഇനി വിയര്‍ക്കും; പ്രമുഖ അമേരിക്കന്‍ പാദരക്ഷ കമ്പനിയുമായി കൈകോര്‍ത്ത് റിലയന്‍സ്

"എന്നെ ഓസ്‌ട്രേലിയക്കാർ ഇടിച്ചാൽ ഞാൻ നോക്കി നിൽക്കില്ല"; മുന്നറിയിപ്പ് നൽകി റിഷഭ് പന്ത്

സുഹൃത്തിനോട് പക; വ്യാജ ബോംബ് ഭീഷണി, മുംബൈയില്‍ അറസ്റ്റിലായത് കൗമാരക്കാരന്‍

പിഡിപിയും ബിജെപിയും ചുറ്റിവന്ന ഒമര്‍ അബ്ദുള്ളയുടെ ഡെപ്യൂട്ടി; ജമ്മുകശ്മീര്‍ മന്ത്രിസഭയില്‍ ഒറ്റ അംഗങ്ങളില്ലാതെ കോണ്‍ഗ്രസ്