കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു. പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്കായിരുന്നു സംഭവം നടന്നത്.
പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ആരംഭിച്ചത്. തുടര്‍ന്ന് ഇരുവരും തമ്മിലടിക്കുകയായിരുന്നു. സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ സുധീഷിന്റെ മര്‍ദ്ദനത്തില്‍ മറ്റൊരു സിപിഒയുടെ തല പൊട്ടി. സുധീഷ് സഹപ്രവര്‍ത്തകന്റെ തല പിടിച്ച് ജനലില്‍ ഇടിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
തല പൊട്ടിയ ഉദ്യോഗസ്ഥന്‍ ആദ്യം എസ്‌ഐയുടെ മുറിയിലേക്കും പിന്നീട് പൊലീസ് സ്റ്റേഷന് പുറത്തേക്കും ഇറങ്ങിയോടിയെന്നാണ് വിവരം. പരിക്കേറ്റതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷന് പുറത്തേക്കോടിയ ഉദ്യോഗസ്ഥനെ പിന്നീട് പൊലീസ് വാഹനത്തില്‍ കയറ്റി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.