കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി രൂക്ഷം; പുതിയ ബസുകള്‍ നിരത്തില്‍ ഇറക്കാന്‍ കഴിയുന്നില്ല , മൂന്ന് വര്‍ഷത്തിനിടെ പുറത്തിറക്കിയത് 101 ബസുകള്‍

കാലാവധി കഴിഞ്ഞ ബസുകള്‍ക്ക് പകരം പുതിയ ബസുകള്‍ നിരത്തിലിറക്കാന്‍ കഴിയാത്തത് കെഎസ്ആര്‍ടിസിക്ക് വലിയ പ്രതിസന്ധിയാകുന്നു. പ്രതിമാസം 200 ബസുകളോളം നിരത്തൊഴിയുന്ന സ്ഥിതിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 101 പുതിയ ബസുകള്‍ മാത്രമാണ് കെഎസ്ആര്‍ടിസി പുറത്തിറക്കിയത്.

കെഎസ്ആര്‍സിയുടെ പക്കല്‍ 5500 ബസുകളാണ് ഉള്ളത്. പുതിയ ബസുകള്‍ സൂപ്പര്‍ ഡിലക്‌സ്, ഡിലക്‌സ് സര്‍വ്വീസുകളായാണ് ആദ്യം ഓടിക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം ഇത് ഫാസ്റ്റായും പിന്നീട് ഓര്‍ഡിനറിയായും മാറ്റും. 15 വര്‍ഷമാണ് ഒരു ബസിന്റെ കാലവധി.

പരീക്ഷണാടിസഥാനത്തില്‍ തിരുവനന്തപുരം എറണാകുളം റൂട്ടിലിറക്കിയ പത്ത് ഇലക്ട്രിക് ബസുകള്‍ നഷ്ടത്തിലാണ്.
പുതിയ 1500 ഇലക്ട്രിക് ബസുകള്‍ വാടകക്ക് എടുക്കാനായി കെഎസ്ആര്‍ടിസി വിളിച്ച ടെന്‍ഡര്‍ റദ്ദാക്കി. കേന്ദ്ര മാനദണണ്ഡ പ്രകാരം വീണ്ടും ടെന്‍ഡര്‍ വിളിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. പുതിയ ബസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നയരൂപീകരണം നടത്തേണ്ടത് സര്‍ക്കാരാണെന്നും അതിനായി കാത്തരിക്കുകയാണെന്നും കെഎസ്ആര്‍ടിസി എംഡി അറിയിച്ചു.

Latest Stories

ശബരിമല സന്നിധാനത്ത് നാലര ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് രഹസ്യാന്വേഷണ വിഭാഗം

കണ്ണൂരില്‍ ദളിത് യുവതിയ്‌ക്കെതിരെ പീഡനശ്രമം; ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റില്‍

അസര്‍ബയ്ജാന്‍ വിമാനം തകര്‍ന്നത് ബാഹ്യ ഇടപെടലിനെ തുടര്‍ന്ന്; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ്

കാലടിയില്‍ പച്ചക്കറിക്കട മാനേജരെ കുത്തിവീഴ്ത്തി 20 ലക്ഷം രൂപ കവര്‍ന്നു; ആക്രമണത്തിന് പിന്നില്‍ ബൈക്കിലെകത്തിയ രണ്ടംഗ സംഘം

ഒസാമു സുസുകി അന്തരിച്ചു; വിടവാങ്ങിയത് മാരുതി 800 ന്റെ ഉപജ്ഞാതാവ്

ഇനി നിങ്ങളുടെ വിമാനയാത്രയെന്ന സ്വപ്‌നത്തിന് ചിറക് മുളയ്ക്കും; 15,99 രൂപയ്ക്ക് വിമാനയാത്ര വാഗ്ദാനം ചെയ്ത് ആകാശ എയര്‍

BGT 2024: വിരാട് കോഹ്ലി കലിപ്പിലാണല്ലോ, ഇറങ്ങി വന്നു കണികളോട് താരം ചെയ്തത് ഞെട്ടിക്കുന്ന പ്രവർത്തി; സംഭവം വിവാദത്തിൽ

ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചത് എല്‍ഡിഎഫിന്; കെ മുരളീധരനെ തള്ളി വിഡി സതീശന്‍ രംഗത്ത്

'ബാറ്റിംഗ് ഓര്‍ഡറില്‍ താഴെപ്പോകാന്‍ നിങ്ങള്‍ എന്തു തെറ്റു ചെയ്തു?'; മത്സരത്തിനിടെ രാഹുലിനോട് ലിയോണ്‍- വീഡിയോ

BGT 2024: രോഹിത് ബാറ്റിംഗിന് വരുമ്പോൾ ഞങ്ങൾക്ക് ആശ്വാസമാണ്; അവനെ പുറത്താകേണ്ട ആവശ്യമില്ല, തന്നെ പുറത്തായിക്കോളും"; താരത്തിന് നേരെ ട്രോള് മഴ