തിരച്ചിൽ ദുഷ്കരം; രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി, കണ്ണാടിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ

വയനാട്ടിലെ രക്ഷാപ്രവർത്തനത്തിൽ പ്രതിസന്ധിയായി പ്രതികൂല കാലാവസ്ഥ. ചൂരൽ മലയിൽ കണ്ണാടിപ്പുഴയിൽ അതിശക്തമായ മഴയെ തുടര്‍ന്ന് കനത്ത മലവെള്ളപ്പാച്ചിലാണ് തിരിച്ചടിയായത്. നിര്‍ത്താതെ പെയ്യുന്ന പെരുമഴയാണ് ചൂരൽ മഴയിൽ. പുഴയിൽ ഉരുൾപൊട്ടിയതിന് സമാനമായ നിലയിലാണ് മലവെള്ളം കുതിച്ചൊഴുകുന്നത്. അപായ സാധ്യത മുന്നിൽ കണ്ട് രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവച്ചു.

പുഴയിൽ വെള്ളമുയരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയരുകയാണ്. പുഴയുടെ കുത്തൊഴുക്കും ഭീതി സൃഷ്ടിക്കുകയാണ്. വീണ്ടും ഉരുൾപൊട്ടുമോ എന്ന ഭീതിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുകയാണ്. അതേസമയം മുണ്ടക്കൈയിൽ നിർത്തിവച്ച ബെയ്‌ലി പാലം നിർമാണം പുനരാരംഭിച്ചു. പ്രതികൂല കാലാവസ്ഥയിലും പാലം നിർമാണം തുടരുമെന്നാണ് സൈന്യത്തിന്റെ തീരുമാനം. ചൂരൽ മലയിൽ താൽക്കാലിക പാലം മുങ്ങി. രക്ഷാപ്രവർത്തകർ എതിർ കരയിൽ കുടുങ്ങി.

ഇന്നലെയും പ്രതികൂല കാലാവസ്ഥ മൂലം താൽക്കാലികമായി നിർത്തിവച്ചിരുന്നു. തുടർന്ന് രക്ഷാദൗത്യം ഇന്ന് അതിരാവിലെ തുടങ്ങുകയായിരുന്നു. എന്നാൽ ഇന്നും പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. മഴക്കോപ്പം മഞ്ഞ് വരുന്നതും വെല്ലുവിളിയാണ്. ഇനിയും നിരവധിപേരെ കണ്ടെത്താനുണ്ട്. ഓരോ നിമിഷവും മരണസംഖ്യ കൂടിവരികയാണ്.

Latest Stories

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു