‘ജാവദേക്കറെ കണ്ടതല്ല പ്രശ്‌നം, ദല്ലാള്‍ നന്ദകുമാറുമായി എന്ത് ബന്ധം?’; സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഇ പിക്ക് വിമര്‍ശനം

സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഇ പി ജയരാജന് രൂക്ഷ വിമര്‍ശനം. പ്രകാശ് ജാവദേക്കറെ കണ്ടതല്ല പ്രശ്‌നം, ദല്ലാള്‍ നന്ദകുമാറുമായി ഇ പി ജയരാജന് എന്തു ബന്ധമെന്ന് പ്രതിനിധികള്‍ ചോദിച്ചു. വിഷയം എന്തുകൊണ്ട് പാര്‍ട്ടി പരിശോധിക്കുന്നില്ലെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. ജില്ലാ നേതൃത്വത്തിനെതിരെയും സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമുണ്ട്.

പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസമാണിന്ന്. അതിന്റെ മുന്നോടിയായി നടത്തിയ പൊതു ചര്‍ച്ച ഇന്നലെ പകുതിയോളം അവസാനിച്ചിരുന്നു. ഈ പൊതു ചര്‍ച്ചയിലാണ് ഇ പി ജയരാജനെതിരെ വിമര്‍ശനം ഉയർന്നത്. അതേസമയം തിരുവല്ല വിഭാഗീയതയുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വം ഒരു വിഭാഗത്തിന് ഒപ്പമാണെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു .

അതേസമയം എ ഡി എം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നിലപാടായിരുന്നു ശരിയെന്ന് തെളിഞ്ഞെന്നും, എന്നാല്‍ കണ്ണൂര്‍ പത്തനംതിട്ട നേതൃത്വങ്ങളെ ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്നും എന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. പി പി ദിവ്യ സിപിഐഎം ആയതിനാല്‍ മാത്രമാണ് വലതുപക്ഷ മാധ്യമങ്ങള്‍ വേട്ടയാടിയതെന്നും എന്നും വിമര്‍ശനം ഉയർന്നു.

Latest Stories

മത്സരത്തിനിടയിൽ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി, ബുംറയുടെ കാര്യത്തിൽ തീരുമാനം ആയി; കാര്യങ്ങൾ കൈവിട്ട് പോകുന്നു

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്ക് അനുമതി കിട്ടിയത് വഴിവിട്ട നീക്കത്തിലൂടെ; രേഖകൾ പുറത്ത്, വിജിലൻസിൽ പരാതി

മണപ്പുറം ഗോള്‍ഡ് ലോണില്‍ വന്‍ കവര്‍ച്ച; ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി 30 കിലോ സ്വര്‍ണവും പണവും കൊള്ളയടിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

'തലമുടി കൊഴിഞ്ഞു, പലതും നഷ്ടമായി'; അപൂർവ രോഗം വെളിപ്പെടുത്തി നടി ഷോൺ റോമി

ഞാൻ എന്ന് വിരമിക്കണം എന്ന് പറയേണ്ടത് അവന്മാർ അല്ല, എന്റെ തീരുമാനം ഇതാണ്; മത്സരത്തിനിടയിൽ ശ്രദ്ധ നേടി രോഹിത്തിന്റെ വാക്കുകൾ

അണ്ണാമലൈയുടെ കസേരവലിക്കാന്‍ ബിജെപിയില്‍ വിമതനീക്കം; എതിര്‍ചേരിയെ നയിച്ച് തമിഴിസൈ സൗന്ദര്‍രാജന്‍; തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ തെറിച്ചേക്കും

കലൂരിലെ നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം; സംഘാടകരുടെ അക്കൗണ്ട് പരിശോധിച്ച് പൊലീസ്

സിഡ്‌നിയിൽ ഡിഎസ്പി ഷോ; 'തല'യെയും 'വാലി'നെയും ഒരോവറിൽ പുറത്താക്കി സിറാജ്

'ഒരുപാട് പന്ത് ലീവ് ചെയ്ത് കോഹ്‌ലി റൺസ് എടുക്കാൻ ഒരുങ്ങിയാൽ ഓഫിൽ ബൗൾ ചെയ്യുക, കോഹ്‌ലി ഔട്ട്!' വിരാട് കോഹ്‌ലിക്കെതിരെയുള്ള ബൗളിംഗ് ആസൂത്രണം വെളിപ്പെടുത്തി സ്‌കോട്ട് ബോളണ്ട്

തമിഴ്‌നാട്ടില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ; എംകെ സ്റ്റാലിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി