'ഒടുവില്‍ മാര്‍പാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള അവസരം ലഭിച്ചു'; ക്രിസ്ത്യന്‍ സമൂഹത്തെ അവഹേളിച്ചെന്ന് വിമർശനം, പോസ്റ്റ് പിന്‍വലിച്ച് കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റ് പിന്‍വലിച്ച് ക്ഷമ ചോദിച്ച് കോണ്‍ഗ്രസ്. കോൺഗ്രസ് കേരള എന്ന കോൺഗ്രസിന്റെ ഔദ്യോഗിക പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ‘ഒടുവില്‍ മാര്‍പാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള അവസരം ലഭിച്ചു’ എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമായിരുന്നു കോണ്‍ഗ്രസ് പങ്കുവെച്ചത്.

തന്നെ അയച്ചത് ദൈവമാണ് എന്ന മോദിയുടെ പരാമര്‍ശത്തെ പരിഹസിക്കുന്നതായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്. പിന്നാലെ ക്രിസ്ത്യന്‍ സമൂഹത്തെ കോണ്‍ഗ്രസ് അപമാനിച്ചു എന്നാരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനടക്കം രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് പോസ്റ്റ് പിൻവലിച്ചത്. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ചേര്‍ത്ത് പിടിച്ച് സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ ജനങ്ങളെ മുന്നോട്ടു നയിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്’ എന്ന വിശദീകരണം നല്‍കികൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചത്.

ഒരു മതത്തെയും മതപുരോഹിതന്മാരെയും ആരാധനാമൂര്‍ത്തികളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യമല്ല. ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍ ദൈവതുല്യനായി കാണുന്ന മാര്‍പാപ്പയെ അവഹേളിക്കുക എന്ന വിദൂര ചിന്ത പോലും കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകനും ഉണ്ടാകില്ലെന്നും എന്നാല്‍, സ്വയം ദൈവമാണെന്ന് പറഞ്ഞ് ഈ നാട്ടിലെ വിശ്വാസികളെ അപമാനിക്കുന്ന നരേന്ദ്രമോദിയെ പരിഹസിക്കാന്‍ കോണ്‍ഗ്രസിന് ഒരു മടിയുമില്ല എന്നും കോണ്‍ഗ്രസ് പറഞ്ഞു.

ക്രിസ്തീയ സമൂഹത്തോട് ആത്മാര്‍ത്ഥമായ സ്‌നേഹമുണ്ടെങ്കില്‍ അവരുടെ ദേവാലയങ്ങള്‍ മണിപ്പൂരില്‍ തീയിട്ടു നശിപ്പിച്ചപ്പോള്‍ മൗനം പാലിച്ച മോദിയും കൂട്ടരും ആദ്യം ക്രിസ്തീയ സമൂഹത്തോട് നിരുപാധികം മാപ്പ് പറയണം. പോസ്റ്റ് ക്രിസ്തുമത വിശ്വാസികള്‍ക്ക് ഏതെങ്കിലും തരത്തില്‍ വൈകാരികമോ മാനസികമോ ആയ വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും കോണ്‍ഗ്രസ് പറഞ്ഞു.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?