'തമിഴ്നാടിനെ ആവശ്യമില്ലാതെ വിമർശിച്ചാൽ അത് തീക്കളിയാകും'; കേന്ദ്രത്തിന്റെ സമീപനം ഫെഡറലിസത്തിന് എതിരെന്ന് വിജയ്

തമിഴ്നാടിനെ ആവശ്യമില്ലാതെ വിമർശിച്ചാൽ അത് തീക്കളിയാകുമെന്ന് മുന്നറിയിപ്പുമായി ടിവികെ പ്രസിഡന്റ് വിജയ്. കേന്ദ്രത്തിന്റെ സമീപനം ഫെഡറലിസത്തിന് എതിരെന്ന് പറഞ്ഞ വിജയ് സംസ്ഥാനത്തിന്റെ ഭാഷ നയത്തിനെ എതിർക്കുന്നതും പ്രതികാരബുദ്ധിയിൽ ഫണ്ട് തരാത്തതും ഫാസിസമാണെന്നും പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച കാർട്ടൂൺ പ്രസിദ്ധീകരിച്ച വികടന് പിന്തുണയുമായി വിജയ് രംഗത്തെത്തി. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും വികടന്റെ ഭാഗത്ത് നിന്ന് തെറ്റുണ്ടായെങ്കിൽ നിയമപരമായി നേരിടാണമായിരുന്നുവെന്നും വിജയ് പറഞ്ഞു. വെബ്സൈറ്റ് വിലക്കുന്നത് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും ഫാസിസം ആരിൽ നിന്നുണ്ടായാലും ടിവികെ എതിർക്കുമെന്നും വിജയ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ബിജെപിയുടെ പരാതിയെ തുടർന്ന് തമിഴ് മാസിക വികടന്റെ വെബ്സൈറ്റ് കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ വെബ്സൈറ്റ് ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടതായി വികടൻ വെബ്സൈറ്റിന്റെ അധികൃതർ പറഞ്ഞു.

Latest Stories

ധോണിയുടെ സിക്‌സും ശാസ്ത്രിയുടെ കമന്ററിയും, മറക്കാൻ പറ്റുമോ ആരാധകരെ ആ ദിവസം; മറ്റൊരു ലോകകപ്പ് നേട്ടത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്ന് 14 വർഷം

'വിസ്മയയുടെ മരണത്തിൽ നിരപരാധി, മാധ്യമ വിചാരണ കാരണമാണ് ശിക്ഷിക്കപ്പെട്ടത്'; ശിക്ഷാവിധി റദ്ദാക്കണമെന്ന് അപേക്ഷിച്ചുള്ള കിരൺ കുമാറിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

വഖഫ് ബില്ലിനെ അനുകൂലിക്കണം; സഭയുടെ നിര്‍ദേശം കേള്‍ക്കണം; 19 എംപിമാരുടെയും ഓഫീസുകളിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് ബിജെപി; കൊച്ചിയില്‍ കോണ്‍ഗ്രസിനെതിരെ പോസ്റ്റര്‍

IPL 2025: ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങി വിരാട് കോഹ്‌ലി, 24 റൺ അകലെ കാത്തിരിക്കുന്നത് വമ്പൻ നേട്ടം; എന്ത് ചെയ്യാനാണ് റെക്കോഡുകളുടെ രാജാവ് ആയി പോയില്ലേ എന്ന് ആരാധകർ

വിവാദ ആൾദൈവം നിത്യാനന്ദ മരിച്ചു? സ്വാമി 'ജീവത്യാഗം' ചെയ്തുവെന്ന് ബന്ധു

IPL 2025: ഇനി വേണ്ട " നോട്ടുബുക്ക് ആഘോഷം", ദിഗ്‌വേഷ് രതിക്ക് പണി കൊടുത്ത് ബിസിസിഐ; കുറ്റം സമ്മതിച്ച് താരം

ഇത് ബിജെപിയുടെ വര്‍ഗീയ അജണ്ട; വഖഫിന്റെ അധികാരങ്ങള്‍ ഇല്ലാതാക്കും; പാര്‍ട്ടികള്‍ മുസ്ലീം പൗരന്മാരെ നിരാശരാക്കരുത്; എംപിമാര്‍ ബില്ലിനെ പിന്തുണക്കരുതെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനം നേരിട്ട കഴകം ജീവനക്കാരന്‍ ബാലു രാജിവെച്ചു

IPL 2025: വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് നിലവാരം ഉള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, വേറെ ഒരാൾ പോലും ആ റേഞ്ചിന്റെ അടുത്ത് എത്തില്ല: ഹർഭജൻ സിംഗ്

ഭരണപക്ഷം എത്ര പ്രകോപിപ്പിച്ചാലും സഭ വിടെരുത്; പൂര്‍ണമായും ചര്‍ച്ചയില്‍ പങ്കെടുക്കണം; വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിര്‍ക്കണം; ഒറ്റെക്കെട്ടായി പ്രതിപക്ഷം