കാറിന്റെ രഹസ്യഅറയില്‍ ഒളിപ്പിച്ചത് കോടികള്‍; മലപ്പുറത്ത് വീണ്ടും കുഴല്‍പ്പണ വേട്ട

മലപ്പുറം വാളാഞ്ചേരിയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. മൂന്ന് കോടി രൂപയാണ് പൊലീസ് പിടിച്ചടുത്തത്. കാറിനുള്ളില്‍ രണ്ട് രഹസ്യ അറകളിലായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പണമാണ് പിടികൂടിയിരിക്കുന്നത്.

സംഭവത്തില്‍ വേങ്ങര സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച്ചക്ക് ഇടയില്‍ രണ്ടാം തവണയാണ് കുഴല്‍പ്പണം പിടിച്ചെടുക്കുന്നത്. രണ്ട് ദിവസം മുമ്പ് കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച രീതിയില്‍ 1.45 കോടി കുഴല്‍പ്പണം പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി മലപ്പുറത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി വ്യാപകമായി കുഴല്‍പ്പണം പിടികൂടിയിരുന്നു. ഏഴരക്കോടിയോളം വരുന്ന പണമാണ് പൊലീസ് പിടികൂടിയത്. പെരിന്തല്‍മണ്ണ, വേങ്ങര, വളാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നാണ് കുഴല്‍പ്പണം പിടികൂടിയിരുന്നത്.

Latest Stories

ഭീമ-കൊറേഗാവ് എൽഗർ പരിഷത്ത് കേസിൽ റോണ വിൽസണും സുധീർ ധവാലെയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; ആറ് പേര് ഇപ്പോഴും ജയിലിൽ തുടരുന്നു

താലിബാൻ്റെ അഭ്യർത്ഥന പ്രകാരം അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യ

അഞ്ചടിച്ച് അഞ്ച് കളിയുടെ വിജയരഹിത യാത്രക്ക് അവസാനം കുറിച്ച് ഗോകുലം കേരള

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

അപ്രതീക്ഷിതം, കിവീസ് സൂപ്പര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു!

ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കലകിരീടം വടക്കുന്നാഥന്റെ മണ്ണിൽ

അവന്‍ വേറെ ലോകത്താണ്, എപ്പോള്‍ വീട്ടിലേക്ക് തിരികെ എത്താം എന്നതിലാവും അവന്‍റെ ആദ്യ പരിഗണന; ഇന്ത്യന്‍ താരത്തെ കുറിച്ച് ഓസീസ് ഇതിഹാസം

'ദീദിക്ക് നന്ദി'യെന്ന് കെജ്രിവാള്‍; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ

നടക്കേണ്ടത് 5 ദിവസത്തെ ടെസ്റ്റ് മത്സരം, നടന്നത് ഏകദിനത്തെക്കാൾ ചെറിയ പോരാട്ടം; സൗത്താഫ്രിക്കയുടെ നാണകെട്ട റെക്കോഡ് ഇങ്ങനെ

'പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്'; ബുംറയെ ഇന്ത്യയുടെ ക്യാപ്റ്റനാക്കുന്നതിനെതിരെ കൈഫ്