'പത്ത് വയസുകാരിയോട് കാണിച്ചത് കൊടും ക്രൂരത'; തോളെല്ലും കൈയും ഒടിച്ചു, വസ്ത്രം മടക്കി വയ്ക്കാൻ വൈകിയതിന് പിതാവിന്റെ മർദ്ദനം

വസ്ത്രം മടക്കിവെയ്ക്കാൻ വൈകിയെന്നാരോപിച്ച് കൊല്ലത്ത് പത്ത് വയസ്സുകാരിയെ പിതാവ് മർദിച്ചത് അതി ക്രൂരമായി. മർദനത്തിൽ കുട്ടിയുടെ തോളെല്ലും കൈയും ഒടിഞ്ഞിട്ടുണ്ട്. കഴുത്തിൻ്റെ ഭാഗങ്ങളിലും മുറിവേറ്റ പാടുകളുണ്ട്. തലയും മുഖവും വാതിലിൽ ഇടിച്ചുവെന്നും തോളിൽ ചവിട്ടിയെന്നും പത്ത് വയസുകാരി പറഞ്ഞു.

കൊല്ലം കുണ്ടറയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് കുട്ടിയുടെ പിതാവ് ഷിബു പത്ത് വയസുകാരിയെ ക്രൂരമായി മർദിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്തി ഇയാൾ മദ്യപിക്കുന്നതിനിടെ, കട്ടിലിൽ കിടന്നിരുന്ന തുണി മടക്കിവെയ്ക്കാൻ മകളോട് ആവശ്യപ്പെട്ടു. തുണിമടക്കിവെയ്ക്കാൻ വൈകിയെന്ന് പറഞ്ഞായിരുന്നു ക്രൂരമർദനം.

പത്ത് വയസുകാരിയുടെ അമ്മ അമ്മ ജോലിയ്ക്ക് പോയ സമയത്താണ് ഷിബു സ്വന്തം കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചത്. സംഭവസമയം കുട്ടിയും അനിയത്തിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടി വീണ് പരിക്കേറ്റതെന്നാണ് ഷിബു തന്നോട് പറഞ്ഞതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ആശുപത്രിയിൽ കാണിച്ച് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് അച്ഛനാണ് തന്നെ മർദിച്ചതാണെന്ന് കുട്ടി പറയുന്നത്.

അതേസമയം കേരളപുരം സ്വദേശിയായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമവും വധശ്രമവും ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷിബു. ആ കേസിലെ ഏക ദൃസാക്ഷിയാണ് പത്തുവയസുകാരി. അതിന്റെ വൈരാഗ്യമാണോ മർദനത്തിന് കാരണമെന്ന് പോലീസ് പരിശോധിക്കുകയാണ്.

Latest Stories

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമര്‍ അബ്ദുള്ള; ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് വിലയിരുത്തലുകള്‍

ഉള്ളിയില്‍ തൊട്ടാല്‍ പൊള്ളും; കനത്ത മഴയില്‍ കുതിച്ചുയര്‍ന്ന് ഉള്ളിവില

സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല; പിവി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് കെ സുധാകരന്‍

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു; സൂര്യ പറഞ്ഞ മറുപടികേട്ട് ഞെട്ടി ആരാധകര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി; തിരഞ്ഞെടുപ്പ് വരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ല

പണം വാഗ്ദാനം ചെയ്ത് ആളെക്കൂട്ടി, പിന്നാലെ പണത്തിന് പകരം ഭീഷണി; അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്തവര്‍ക്ക് നേരെ പ്രവര്‍ത്തകരുടെ ഭീഷണി

നിന്റെ സഹായം വേണ്ട ഞങ്ങൾക്ക്, സർഫ്രാസിനെ വിരട്ടിയോടിച്ച് രവിചന്ദ്രൻ അശ്വിൻ; വിമർശനം ശക്തം

അമ്മയുടെ ഓഹരിക്കായി മക്കള്‍, വൈഎസ്ആര്‍ കുടുംബത്തിലെ ഓഹരി തര്‍ക്കം

ട്രെയിൻ യാത്രയ്ക്കിടെ കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

'മെഗാസ്റ്റാർ മമ്മൂട്ടി' എന്ന് വിളിക്കാൻ പറഞ്ഞത് മമ്മൂട്ടി തന്നെ; വെളിപ്പെടുത്തി ശ്രീനിവാസൻ