കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

അതിരപ്പള്ളിയില്‍ കാട്ടാനയ്ക്ക് പഴവും ലഡുവും കൊടുക്കാന്‍ പോയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി സൗഗതിനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ചാലക്കുടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വാല്‍പ്പാറ വഴി അതിര്‍ത്തി കടന്നെത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള ഏഴംഗ സംഘം കഴിഞ്ഞ ദിവസമാണ് മലക്കപ്പാറയിലെത്തിയത്. തുടര്‍ന്ന് അതിരപ്പള്ളിയിലേക്കുള്ള യാത്രയ്ക്കിടെ ആനക്കയം ആനത്താരയില്‍ വച്ച് സംഘം ആനക്കൂട്ടത്തെ കണ്ടു. ഇതോടെ സൗഗത് ലഡുവും പഴവും നല്‍കാന്‍ കാട്ടാനകളുടെ സമീപത്തേക്ക് പോകുകയായിരുന്നു.

കാട്ടാന ആക്രമിക്കാന്‍ തുനിഞ്ഞതോടെ ഇയാള്‍ ശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി അതുവഴി കടന്നുപോയ മറ്റൊരു സഞ്ചാരി വനംവകുപ്പിന് അയച്ചുനല്‍കി. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഏഴംഗ സംഘത്തിന്റെ വാഹനം അതിരപ്പള്ളിയില്‍ തടഞ്ഞു.

തുടര്‍ന്ന് സൗഗത് ഉള്‍പ്പെടെ ഏഴംഗ സംഘത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മസ്താന്‍ ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനി ഉടമ സൗഗത്, തിരുവല്ലൂര്‍ സ്വദേശികളായ സുരേഷ്, മണികണ്ഠന്‍, നീലകണ്ഠന്‍, പ്രകാശ്, വെല്ലൂര്‍ സ്വദേശികളായ റഷീദ് ബാഷ, തിലകര്‍ ബാഷ എന്നിവരാണ് പിടിയിലായത്. കേസില്‍ ഒന്നാം പ്രതിയെയാണ് കോടതി റിമാന്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച വാഹനവും വിട്ടുനല്‍കിയിട്ടില്ല.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍