42 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടികൂടി

ദുബായില്‍ നിന്നും ഇന്ന് (12.09.2022, തിങ്കള്‍) പുലര്‍ച്ചെ എത്തിയ യാത്രക്കാരനില്‍ നിന്നും 42 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടികൂടി. മണ്ണാര്‍ക്കാട് സ്വദേശിയായ യാത്രക്കാരന്‍ നാല് ക്യാപ്‌സൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 919 ഗ്രാം തനി തങ്കമാണ് കസ്റ്റംസ് പിടികൂടിയത്.

ബാഗേജ് പരിശോധനയ്ക്ക് ശേഷം സ്‌കാനറിലൂടെയുള്ള പരിശോധനയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്നാണ് യാത്രക്കാരനെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയത്. തുടര്‍ന്ന് മലദ്വാരത്തില്‍ ഒളിപ്പിച്ച നാല് ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തി പുറത്തെടുക്കുകയായിരുന്നു.

യാത്രക്കാരനില്‍ നിന്നും തങ്കം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയ ആളെയും കസ്റ്റംസ് പിടികൂടിയതായും കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വോഷണം ആരംഭിച്ചതായും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

Latest Stories

മദ്രസ വിഷയത്തില്‍ ബാലാവകാശ കമ്മീഷനെതിരെ സുപ്രിംകോടതിയുടെ വിമര്‍ശനം

ജൂനിയർ ഇന്ത്യയുടെ പരിശീലകനെന്ന നിലയിൽ ഹാട്രിക് വിജയങ്ങൾ സ്വന്തമാക്കി ഹോക്കി ഇതിഹാസം പിആർ ശ്രീജേഷ്

ബംഗളൂരുവില്‍ കനത്ത മഴ തുടരുന്നു; നിര്‍മാണത്തിലിരുന്ന ആറ് നില കെട്ടിടം തകര്‍ന്നുവീണു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

2026ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൻ്റെ പട്ടികയിൽ നിന്ന് ഹോക്കി, ഷൂട്ടിംഗ്, ക്രിക്കറ്റ്, ബാഡ്മിൻ്റൺ, ഗുസ്തി എന്നിവയെ ഒഴിവാക്കിയതിൽ പ്രതിഷേധം

ബിഎസ്എന്‍എല്‍ ലോഗോയിലും ഭാരത്; അടിമുടി മാറി ബിഎസ്എന്‍എല്‍ ലോഗോ

ഭക്ഷണത്തില്‍ ചത്ത പല്ലി; ശ്രീകാര്യം സിഇടി എന്‍ജിനീയറിംഗ് കോളേജിലെ ക്യാന്റീന്‍ പൂട്ടിച്ച് വിദ്യാര്‍ത്ഥികള്‍

യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാളെ എത്തും; പ്രിയങ്ക ഗാന്ധി ലോക്‌സഭയിലെത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കെസി വേണുഗോപാല്‍

ISL: ആരാധകരുടെ അനിയന്ത്രിതമായ പെരുമാറ്റം; കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിൽ മുഹമ്മദൻ ഫുട്ബോൾ ക്ലബിന് ഒരു ലക്ഷം രൂപ പിഴ

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്