സി വി ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം സലീം ഷെരീഫിന്; നേട്ടം 'പൂക്കാരൻ' എന്ന കഥാസമാഹാരത്തിലൂടെ

സി വി ശ്രീരാമന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം സലീം ഷെരീഫിന്. സലീം ഷെരീഫിന്റെ പൂക്കാരന്‍ എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.സലീം ഷെരീഫിന്റെ പൂക്കാരന്‍ ശ്രീരാമന്‍ സ്മൃതി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതായി ട്രസ്റ്റ് ചെയര്‍മാന്‍ വി കെ ശ്രീരാമന്‍ , ടി കെ വാസു എന്നിവരാണ് അറിയിച്ചത്.

40 വയസ്സില്‍ താഴെയുള്ള യുവ കഥാകൃത്തുക്കള്‍ക്ക് നല്‍കുന്നതാണ് ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം. 28000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. തമിഴ്നാട്ടില്‍ നീലഗിരി ജില്ലയിലെ എരുമാട് സ്വദേശിയാണ് പുരസ്‌കാര നേട്ടത്തിന് അര്‍ഹനായ കഥാകൃത്ത് സലീം ഷെരീഫ്. കെ എം. മോഹന്‍ദാസ്, കെ വി സുബ്രഹ്‌മണ്യന്‍, പ്രശസ്ത നോവലിസ്റ്റ് മനോഹരന്‍ വി പേരകം എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരകൃതി തിരഞ്ഞെടുത്തത്.

ഒക്ടോബര്‍ 26ന് വൈകിട്ട് അഞ്ചിന് കുന്നംകുളം നഗരസഭ ലൈബ്രറി അങ്കണത്തില്‍ വച്ച് നടക്കുന്ന സി വി ശ്രീരാമന്‍ അനുസ്മരണ സമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി കെ ശ്രീരാമന്‍ അവാര്‍ഡ് സമര്‍പ്പണം നടത്തും. എ സി മൊയ്തീന്‍ എം എല്‍എ അധ്യക്ഷനാകുന്ന ചടങ്ങ് നോവലിസ്റ്റ് എസ് ഹരീഷ് ഉദ്ഘാടനം ചെയ്യും. നിരൂപക ഡോ. ജി ഉഷാകുമാരി സി വി ശ്രീരാമന്‍ സ്മാരക പ്രഭാഷണം നിര്‍വ്വഹിക്കും.

Latest Stories

'നസീർ സാർ അറിഞ്ഞുകൊണ്ട് അങ്ങനെ ചെയ്യില്ല, അറിയാതെ പറ്റിപ്പോയതാണ്'; തന്റെ ശബ്ദം പോയതിനെക്കുറിച്ച് കലാ രഞ്ജിനി

'എല്ലാവരും ചേര്‍ന്ന് എനിക്ക് സംഘിപ്പട്ടം ചാര്‍ത്തി തന്നു, വർഗീയവാദി ആക്കി'; ഞാൻ സാധാരണക്കാരിൽ സാധാരണക്കാരൻ: ജിതിന്‍

" ഞങ്ങളുടെ ശെരിക്കുമുള്ള പ്രകടനം എതിരാളികൾ കാണാൻ ഇരിക്കുന്നെ ഒള്ളു"; പരിശീലകൻ ഹാൻസി ഫ്ലിക്കിന്റെ വാക്കുകൾ ഇങ്ങനെ

രോഹിതും കോഹ്‌ലിയും അല്ല, ട്രെന്റ് സ്റ്റാർ ആയി ഇന്ത്യൻ ടീമിന്റെ ജാതകം മാറ്റിയത് അവൻ: ക്രിസ് ഗെയ്‌ൽ

എംടിയുടെ വീട്ടിലെ മോഷണം; ആഭരണങ്ങള്‍ വിറ്റത് വിവിധയിടങ്ങളില്‍; പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ്

ഇന്ന് മുതൽ 5 ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

ഫാക്ടറയില്‍ കണ്ടെത്തിയത് 1814 കോടിയുടെ മയക്കുമരുന്ന്; പിടിച്ചെടുത്തത് ലാബില്‍ നിര്‍മ്മിക്കുന്ന എംഡി

'മെസി ഒരു സംഭവം തന്നെ'; ഇന്റർ മിയാമി ക്ലബ്ബിനെ ഉയരത്തിൽ എത്തിച്ച് താരം

ഫുഡ് ഡെലിവറി ഏജന്റ്റായി കമ്പനി മേധാവിയും ഭാര്യയും; പിന്നിലെ കാരണം ഇത്!!!

റിങ്കു ഒന്നും അല്ല, ഇന്ത്യൻ ടി 20 ടീമിന്റെ ഭാവി ഫിനിഷർമാർ അവന്മാർ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്