ഡി-ലിറ്റ് വിഷയം; വിവാദം ഉണ്ടാക്കുന്നവര്‍ ഭരണഘടന വായിക്കണമെന്ന് ഗവര്‍ണര്‍

ഡി-ലിറ്റ് വിഷയത്തില്‍ വിവാദം ഉണ്ടാക്കുന്നവര്‍ ആദ്യം ഭരണഘടന വായിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയുടെ 51 ( എ) അനുഛേദം ഓര്‍മ്മിപ്പിച്ച കൊണ്ടാണ് വിഷയത്തില്‍ ഗവര്‍ണറുടെ പ്രതികരണം. രാഷ്ട്രപതി, ഗവര്‍ണര്‍ എന്നീ പദവികള്‍ ഭരണഘടനാ സ്ഥാപനങ്ങളാണെന്നും ഭരണഘടനാ തത്വങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രാഷ്ട്രപതിക്ക് ഡി- ലിറ്റ് നല്കാന്‍ ശുപാര്‍ശ ചെയ്തുവെന്ന വാര്‍ത്ത നിഷേധിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം വിഷയങ്ങളില്‍ ഭരണഘടനയും നിയമവും മനസ്സിലാക്കിയിട്ട് വേണം പ്രതികരിക്കാന്‍ എന്നും അദ്ദേഹം പറഞ്ഞു.

വിവാദവുമായി ബന്ധപ്പെട്ട് അജ്ഞത കൊണ്ട് ചിലര്‍ നടത്തുന്ന പ്രസ്താവനകളോട് മറുപടി പറയുന്നില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു. ഗവര്‍ണറുടെ ഓഫീസിനെ ചര്‍ച്ചാ വിഷയമാക്കരുതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടു. സര്‍വകലാശാലകള്‍ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്പ്പെടാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ പാസാക്കിയ നിയമപ്രകാരം സര്‍വകലാശാലകള്‍ സ്വതന്ത്ര സ്ഥാപനമാണ്. നിയമം ഉണ്ടാക്കിയവര്‍ തന്നെ അത് തകര്‍ക്കുകയും ചെയ്തു. അത് കൊണ്ടാണ് ചാന്‍സലറായി തുടരുന്നില്ലെന്ന വ്യക്തമാക്കിയതെന്നും ഗവര്‍ണര്‍ പറഞ്ഞു.

രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ് നല്‍കാനുള്ള ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് തള്ളി. ഇതാണ് രാജ്യത്തിന് അഭിമാനക്ഷതമുണ്ടാക്കുന്ന കാര്യമെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചത് എന്ന് പറഞ്ഞു കൊണ്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇതോടെ വിഷയം വിവാദമായി. ഡി-ലിറ്റ് തീരുമാനിക്കുന്നതും കൊടുക്കുന്നതും സര്‍വകലാശാലയാണ് സര്‍ക്കാരല്ല എന്ന് സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. ഡി-ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പറയേണ്ട്ത് ഗവര്‍ണര്‍ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം ഗൗരവുള്ളതാണ് എന്നാണ് ഗവര്‍ണറുടെ പ്രസതാവന തെളിയിക്കുന്നത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇന്ത്യന്‍ പ്രസിഡന്റിന് ഓണററി ഡി ലിറ്റ് നല്‍കുന്നത് തടഞ്ഞോ എന്നതടക്കം നിരവധി ചോദ്യങ്ങള്‍ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചോദിക്കുകയും മറുപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. തെറ്റായ ആരോപണമാണ് രമേശ് ചെന്നിത്തല ഉന്നയിച്ചതെന്നും നടപടിയില്‍ സര്‍ക്കാരിന് ഒരു റോളുമില്ല. ഓണററി ബിരുദം നല്‍കുക എന്നത് സര്‍വകലാശാലയുടെ സ്വയംഭരണാവകാശമാണെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞിരുന്നു. അതേ സമയം രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കാന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട് എങ്കില്‍ അത് തെറ്റാണ്. ഇപ്പോള്‍ വിഷയം ഉയര്‍ത്തുന്നത് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചത്. എന്നാല്‍ ദളിതനായ രാഷ്ടപ്രതിയെ സംസ്ഥാന സര്‍ക്കാര്‍ അപമാനിച്ചുവെന്നാണ് ബിജെപി വിമര്‍ശിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം