കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ സിസിടിവി ക്യാമറകള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. ക്യാമറയിലേക്കുള്ള കണക്ഷന്‍ വയറും മറ്റ് ഉപകരണങ്ങളും നശിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടു ദിവസം മുമ്പാണ് ക്യാമറകള്‍ നശിപ്പിച്ച നിലിയില്‍ കണ്ടെത്തിയത്.
മാസങ്ങള്‍ക്ക് മുമ്പ് ആറ് പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയിരുന്നു. പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തി തിരികെ എത്തിച്ചിരുന്നു. സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ വരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥലത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്.
17 സിസിടിവി ക്യാമറകളാണ് ചില്‍ഡ്രന്‍സ് ഹോമില്‍ സ്ഥാപിച്ചിരുന്നത്. ഇവയെല്ലാം നശിപ്പിച്ച നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ ഹോം സൂപ്രണ്ട് പൊലീസിന് പരാതി നല്‍കും.