'മരട് ഫ്‌ളാറ്റിന് സമീപമുള്ള വീടുകൾക്ക് വിള്ളലുണ്ടായത് കാലപ്പഴക്കം കാരണം'; പൊളിക്കൽ നടപടികളുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന് സർവാതെ

മരടിലെ ഫ്‌ളാറ്റുകൾക്ക് സമീപമുള്ള വീടുകൾക്ക് വിള്ളലുണ്ടായത് പൊളിക്കൽ നടപടിയെ തുടർന്നല്ലെന്ന് രാജ്യത്തെ പ്രമുഖ നിയന്ത്രിത സ്‌ഫോടന വിദഗ്ധൻ എസ്ബി സർവാതെ. കാലപ്പഴക്കം മൂലമുള്ള സ്വാഭാവിക പ്രതിഭാസമാണ് വീടുകളിലുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.

നിയന്ത്രിത സ്ഫോടനത്തിലൂടെ മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതു മൂലം സമീപത്തെ പാർപ്പിടങ്ങൾക്കും കെട്ടിടങ്ങൾക്കും കാര്യമായ ആഘാതമുണ്ടാകില്ലെന്നാണ്  സർവാതെ പറയുന്നത്. തന്റെ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിൽ മരടിൽ അപകട സാദ്ധ്യത കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമീപവാസികളുടെ ഭയം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വീടുകളിലുണ്ടായ വിള്ളലുകളും പൊളിക്കൽ നടപടികളുമായി  കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി പുല്ലേപ്പടിയിലെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എന്‍ജിനീയേഴസ് ഇന്ത്യ, കൊച്ചി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ”നിയന്ത്രിത സ്ഫോടനം” എന്ന വിഷയത്തിൽ നടത്തിയ സാങ്കേതിക അവതരണത്തിൽ ദൃശ്യങ്ങൾ സഹിതം നിയന്ത്രിത സ്ഫോടനം സർവാത്തെ വിശദീകരിച്ചു. കോൺക്രീറ്റ് അവശിഷ്ടങ്ങൾ 8 – 10 ദിവസങ്ങൾക്കുള്ളിൽ നിർമാർജ്ജനം ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

അർജന്റീനയ്ക്ക് തിരിച്ചടി; ലോകകപ്പ് യോഗ്യത റൗണ്ടിൽ അടുത്ത തോൽവി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: സ്റ്റാര്‍ ബാറ്റര്‍ക്ക് പരിക്ക്, ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക

നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക്, ബസുകൾക്ക് നിയന്ത്രണം, ഓൺലൈൻ ക്ലാസ്; ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ

കണ്ണൂരില്‍ നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ടു മരണം, 9 പേര്‍ക്ക് പരുക്ക്; വില്ലനായത് ഗൂഗിള്‍ മാപ്പ്

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടെ മഴ; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

"റയൽ മാഡ്രിഡിന് വേണ്ടി ക്ലബ് ലോകകപ്പ് കളിക്കാൻ ആഗ്രഹമുണ്ട്"; റൊണാൾഡോയുടെ വാക്കുകൾ വൈറൽ

"എംബപ്പേ ഇപ്പോൾ ഫോം ഔട്ടാണ്, വിനിഷ്യസിനെ കണ്ടു പഠിക്കൂ"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

ശരണവഴികള്‍ ഭക്തസാന്ദ്രം: മണ്ഡലകാല തീര്‍ഥാടനത്തിന് ഇന്നു തുടക്കം; ശബരിമല നട വൈകിട്ട് തുറക്കും

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം