കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമ പിഎസ് ജനീഷ് പിടിയില്‍. ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും ജനീഷ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് പൊലീസ് ഇയാളെ തൃശൂരില്‍ നിന്ന് പിടികൂടുകയായിരുന്നു.
എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. കേസില്‍ മൂന്നാം പ്രതിയാണ് തൃശൂര്‍ സ്വദേശിയായ ജനീഷ്. ഉമ തോമസിന് അപകടമുണ്ടായതിന് പിന്നാലെ പരിപാടി കുറച്ച് നേരത്തക്ക് എങ്കിലും എന്തുകൊണ്ട് നിര്‍ത്തിവച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
Read more
വേദിയില്‍ നിന്ന് വീണ ഉമ തോമസിന് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാനുള്ള ബാധ്യത സംഘാടകര്‍ക്കില്ലേയെന്നും കോടതി ചോദിച്ചു. ഉമ തോമസിന് പരിക്കേറ്റപ്പോള്‍ സംഘാടകര്‍ കാണിച്ചത് ക്രൂരതയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഒരാള്‍ വീണ് തലയ്ക്ക് പരിക്കേറ്റ് കിടക്കുമ്പോഴും പരിപാടി തുടര്‍ന്നു. ഉമ തോമസിനെ ആശുപത്രിയില്‍ എത്തിക്കുന്നത് വരെ എങ്കിലും കാത്തിരിക്കാമായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു.