എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക ദയാബായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പാക്കാന്‍ ധാരണയായി. സമരസമിതിയുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായതിനെ തുടര്‍ന്നാണ് സമരം നിര്‍ത്താന്‍ തീരുമായത്. സമരം അവസാനിപ്പാക്കാമെന്ന് ദയാബായി സമ്മതിച്ചെന്ന് മന്ത്രമാര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് മന്ത്രിമാരായ ആര്. ബിന്ദുവും വീണാ ജോര്‍ജ്ജുമാണ് സമരസമിതിയുമായി ചര്‍ച്ച നടത്തിയത്. സമരസമിതിയുടെ 90 ശതമാനം ആവശ്യങ്ങളും അംഗീകരിക്കാനാവുന്നതാണെന്ന് ആര്. ബിന്ദു പറഞ്ഞു. ദയാബായിലെ ആശുപത്രിയില്‍ പോയി കാണുമെന്നും മന്ത്രിമാര്‍ പറഞ്ഞു.
Read more
രണ്ടാഴ്ചയായി സമരം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യനില കണക്കിലെടുത്ത് ദയാബായിയെ ശനിയാഴ്ച രാത്രി പൊലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.