അബ്ദുള്‍ റഹീമിന് ഇനി ആശ്വാസത്തിന്റെ ദിനങ്ങള്‍; വധശിക്ഷ റദ്ദ് ചെയ്ത് റിയാദ് ക്രിമിനല്‍ കോടതി

സൗദിയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന് ഇനി ആശ്വാസത്തിന്റെ ദിനങ്ങള്‍. അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റിയാദ് ക്രിമിനല്‍ കോടതി റദ്ദ് ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് കോടതി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇരുവിഭാഗങ്ങളുടെയും അഭിഭാഷകര്‍ കോടതിയില്‍ എത്തിയിരുന്നു.

കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറായതോടെയാണ് അബ്ദുള്‍ റഹീമിന്റെ മോചനം സാധ്യമാകുന്നത്. 15 മില്ല്യണ്‍ റിയാലാണ് കൊല്ലപ്പെട്ട സൗദി ബാലനായ അനസ് അല്‍ ശഹ്‌റിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നത്. നേരത്തെ തന്നെ തുകയുടെ ചെക്ക് റിയാദ് ക്രിമിനല്‍ കോടതി വഴി കൈമാറിയിരുന്നു.

അബ്ദുള്‍ റഹീമിന് മാപ്പ് നല്‍കാമെന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് കുടുംബം റിയാദ് കോടതിയിലെത്തി ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കേസ് കോടതിയുടെ പരിഗണനയില്‍ എത്തിയിരുന്നെങ്കിലും സൗദി ബാലന്റെ കുടുംബം എത്താതിരുന്നതോടെ കേസ് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു.

രേഖകളെല്ലാം വിശദമായി പരിശോധിച്ചതിന് ശേഷമായിരുന്നു കോടതി വധശിക്ഷ റദ്ദ് ചെയ്തത്. അധികം വൈകാതെ ജയില്‍ മോചിതനാകുന്ന അബ്ദുള്‍ റഹീമിനെ നാട്ടിലേക്ക് തിരിച്ചയയ്ക്കും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ