എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസ്; എന്‍.ഐ.എ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിന്റെ പിതാവിനെ കൊച്ചിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിന്റെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി മുഹമ്മദ് ഷാഫിഖിനെയാണ് കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാഫിന്റെ മകന്‍ മോനിസിനെ കഴിഞ്ഞ ദിവസം എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.

കൊച്ചിയിലെ ഹോട്ടല്‍ മുറിയിലെ ടോയ്‌ലൈറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് ഷാഫിഖിനെ കണ്ടെത്തിയത്. ഇന്ന് രാവിലെ കുളിമുറിയില്‍ കയറി അധിക സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് മകന്‍ ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Read more

എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസന്വേഷണത്തിന്റെ ഭാഗമായി മറ്റു നാലുപേര്‍ക്കൊപ്പം ഡല്‍ഹിയില്‍നിന്നെത്തിയതായിരുന്നു ഷാഫി. മകന്‍ മുഹമ്മദ് മോനിസും കൂടെയുണ്ടായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നു രാവിലെ വീണ്ടും എന്‍ഐഎ ഓഫിസില്‍ എത്താനിരിക്കെയാണ് ഷാഫിഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.